2025 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും ധനികരാവുന്ന ചില രാജ്യങ്ങള്‍

0

2025 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും ധനികരാവുന്ന രാജ്യങ്ങള്‍ ഏതൊക്കെയായിരിക്കുമെന്നു അറിയാമോ ? അമേരിക്കയോ ബ്രിട്ടനോ ഒന്നുമല്ല അത്. നമ്മള്‍ ഒട്ടും വിചാരിക്കാത്ത ചില രാജ്യങ്ങളാണ് ഇനിവരും കാലത്തെ അതിസമ്പന്നരാജ്യങ്ങള്‍. അതില്‍ ചില രാജ്യങ്ങളെ പരിചയപ്പെടാം.

റൈന്‍ റുര്‍

യൂറോപ്പിലെ മൂന്നാമത്തെ നഗരമാണ് റൈന്‍ റുര്‍. ജര്‍മനിയിലെ പവര്‍ഹൗസുകളും സാമ്പത്തിക മേഖലകളും ഫോര്‍ച്യൂണ്‍ 500ലെ 12 കമ്പനികളും ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

മാകോ

പെട്ടന്നു കാര്യങ്ങള്‍ എത്രത്തോളം മാറും എന്നതിന് തെളിവാണ് ചൈനയിലെ മാകോ. 2025 ആകുമ്പോഴേക്കും ലോകത്തെ സമ്പന്നമായ 10 നഗരങ്ങളില്‍ ഒന്നാവും ഇത്.

അസാന്‍

ഒരുപാട് ഇന്‍ഡസ്ട്രികളുടെ സ്വദേശമാണ് അസാന്‍. ചൈനയോടടുത്ത് കിടക്കുന്നതും ഈ നഗരത്തിന് ഗുണം ചെയ്യും.

ദോഹ

സമ്പന്നമായ ഖത്തറിലെ ദോഹ ജിഡിപി നിരക്കുകള്‍ അനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ മുന്നിലെത്തുമെന്ന് പ്രവചിക്കപ്പെടുന്ന സ്ഥലമാണ്. 2022 ഫുഡ്‌ബോള്‍ ലോകകപ്പ് ഈ യാത്രയെ ത്വരിതപ്പെടുത്തും.

ഹാസ്വാങ്

സൗത്ത് കൊറിയക്ക് പുറത്ത് അധികമറിയപ്പെടാത്ത രാജ്യമാണ് ഹാസ്വാങ്. ഹ്യൂണ്ടായി, സാംസംഗ് തുടങ്ങിയ ആഗോള ഭീമന്മാരുടെ കേന്ദ്രമാണ് ഹാസ്വാങ്.