യന്തിരൻ രണ്ടാം ഭാഗത്തിന്റെ കിടിലന്‍ ട്രെയിലർ പുറത്ത്

0

 രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ ആകാംഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്ത്. യന്തിരന്റെ തുടര്‍ച്ചയായി എത്തുന്ന ഈ ചിത്രത്തില്‍ രജനീകാന്ത്, ഡോ. വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. 

വളരെ മുമ്പ് തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ വിഫ്എക്സ് വർക്കുകൾ നീണ്ടു പോയത് കൊണ്ടാണ് കാലതാമസമുണ്ടായത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വർക്കുകൾ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. 10,000ൽ പരം സ്‌ക്രീനുകളിലായി തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. വിദേശരാജ്യങ്ങളിൽ പിന്നീടായിരിക്കും റിലീസ്. 

ചിത്രത്തില്‍ എമി ജാക്‌സണനാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 600 കോടി മുതല്‍മുടക്കില്‍ ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.