ഓഫ് ലൈനിലും ഇനി വീഡിയോ കാണാം; വരുന്നു ‘യൂ ട്യൂബ് ഗോ’

0

ഓഫ്‌ ലൈനില്‍ വീഡിയോ കാണുക എന്ന സ്വപ്നം ഇതാ നടക്കാന്‍ പോകുന്നു.ഡാറ്റ തീരുമെന്ന പേടിയും ഇനി വേണ്ട . യൂ ട്യൂബിന്റെ പുതിയ ആപ്ലിക്കേഷനാണ് ഇതിന് നമ്മെ സഹായിക്കുന്നത്. ‘യൂ ട്യൂബ് ഗോ’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഓഫ് ലൈന്‍ കാഴ്ചക്ക് പ്രഥമ പരിഗണന നല്‍കുന്നതാണ് ഈ ആപ്പ്. പുതിയ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങും.

ഡാറ്റാ ചാര്‍ജുകള്‍ പരമാവധി കുറക്കുയാണ് ലക്ഷ്യമെന്ന് യൂ ട്യൂബ് ബ്ലോഗ് വ്യക്തമാക്കുന്നു. വിഡിയോ പ്ലേ ചെയ്യുന്നതിന് മുന്നോടിയായി തന്നെ പ്രിവ്യൂവും വീഡിയോ എത്ര എംബിയാണെന്ന വിവരവും ഉപയോക്താവിന് ലഭ്യമാകുമെന്നാണ് പുതിയ ആപ്ലിക്കേഷന്റെ ഒരു സവിശേഷത.

ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ വീഡിയോ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും. വീഡിയോവുടെ വിവിധ ഭാഗങ്ങളുടെ ചെറിയ ഫോട്ടോ ഉള്‍പ്പെടുന്നതാണ് പ്രിവ്യൂ. ഒരു വീഡിയോയുടെ ഉള്ളടക്കം സംബന്ധിച്ച വ്യക്തമായ ധാരണ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പുതിയ യൂ ട്യൂബ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.