എന്റമ്മോ! ഇവനാണ് ഒര്‍ജിനല്‍ അനാക്കോണ്ട; വീഡിയോ

0

ഇംഗ്ലീഷ് സിനിമകളിലും മറ്റും കണ്ടിട്ടുള്ള ഭീമന്‍ അനാക്കോണ്ടയെ ഓര്‍മയില്ലേ? സിനിമയില്‍ മാത്രമല്ല അത്തരത്തില്‍ ഒരു ഭീമന്‍ അനാക്കോണ്ടയെ  ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു.

400 കിലോയാണ് ഈ അനാക്കോണ്ടയുടെ ഭാരം. 33 അടിനീളം. നിര്‍മ്മാണമേഖലയിലെ ജോലിക്കാരാണ് അനാക്കോണ്ടയെ കണ്ടെത്തിയത്.ഇതിനെ പിടികൂടിയ ശേഷം ചിത്രീകരിച്ച വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു. നിര്‍മ്മാണമേഖലയിലെ ക്രെയിനില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ കിടക്കുന്ന രീതിയിലാണ് അനാക്കോണ്ടയെ കണ്ടത്. ഇതിനെ കൊന്നതാണോ അല്ലയോ എന്നത് വ്യക്തമല്ല. യു.എസിലെ കനാസ് നഗരത്തില്‍ നിന്ന് പിടികൂടിയ 25 അടി നീളമുള്ള അനക്കോണ്ടയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള അനക്കോണ്ട, ഇത് ഗിന്നസ് വേള്‍ഡിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീഡിയോയിലെ രംഗങ്ങളെ വിശ്വസിച്ചും അല്ലാതെയും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY