ട്രെയിന്‍ യാത്രയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ഒരുക്കി എയര്‍ ഇന്ത്യ

0

യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ  പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് എയര്‍ ഇന്ത്യ.അതിനായി ഇത്തവണ തീവണ്ടി നിരക്കിനെ അടിസ്ഥാനമാക്കിയാണ് പുതിയ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് പ്രീമിയം തീവണ്ടികളിലെ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ പറക്കാനാണ് അവസരമൊരുക്കിയിരിക്കുന്നത് . സെപ്തംബര്‍ 30 വരെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം തീവണ്ടികളെക്കാള്‍ കുറഞ്ഞ നിരക്ക് ഈടാക്കും.

ഈ സമയംവരെയുള്ള തീവണ്ടി-വിമാന നിരക്കുകള്‍ താരതമ്യപ്പെടുത്താന്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ അവസരവുമൊരുക്കി. രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളില്‍ തിരക്കില്ലാത്ത സമയത്ത് കുറഞ്ഞനിരക്കും തിരക്കുള്ളസമയങ്ങളില്‍ കൂടിയ നിരക്കും ഈടാക്കുന്ന സംവിധാനം റെയില്‍വേ ഈയടുത്ത് ഏര്‍പ്പെടുത്തിയിരുന്നു. രാജധാനിപോലെയുള്ള തീവണ്ടികളില്‍ നിലവില്‍ വിമാനനിരക്കിനു മുകളിലാണ് ടിക്കറ്റ് നിരക്കുകള്‍. ഫ്‌ലെക്‌സി നിരക്കുകൂടി വരുന്നതോടെ വിമാനയാത്ര ഏറെ ലാഭമാകുമെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.