ജപ്പാനിലെ ഈ ദ്വീപിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല; ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ അംഗീകാരം

0

സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ജപ്പാന്‍ ദ്വീപിന് യുനെസ്‌കോയുടെ ലോക പൈതൃകപദവി. 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒക്കിനോഷിമ പ്രദേശത്തിനാണ് അംഗീകാരം. തെക്കുപടിഞ്ഞാന്‍ ദ്വീപായ ക്യുഷുവിനും കൊറിയന്‍ പെനിന്‍സുലയ്ക്കും മധ്യത്തിലാണിത്. 17-ാം നൂറ്റാണ്ടിലെ ആരാധനാലയവും ബീച്ചിനു പ്രൗഢിയേറ്റുന്നു.

സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്നതു മാത്രമല്ല, ഇവിടേക്കു പ്രവേശിക്കാന്‍ പുരുഷന്‍മാര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും വേണം. നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നുവരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ശക്തമായ ശുദ്ധീ പാലിച്ചാല്‍ മാത്രമേ ഇ ദ്വീപില്‍ പുരുഷന്‍മാര്‍ക്കും പ്രവേശനം ലഭിക്കുകയുള്ളു. പരമ്പരാഗത ഷിന്റോ മതവിശ്വാസം പിന്തുടരുന്നതിനാലാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ലാത്തത്. എല്ലാ വര്‍ഷവും മെയ് 27ന് 200 പുരുഷന്മാര്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാറുണ്ട്. 1904-05 കാലത്ത് റഷ്യ-ജപ്പാന്‍ നാവികയുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ ആദരിക്കാനുള്ള പരിപാടിയിലാണ് ഇവര്‍ പങ്കെടുക്കുക. ആ യാത്രയുടെ പ്രധാന നിബന്ധനയാണ് നഗ്‌നരായിരിക്കണമെന്നത്. ശുദ്ധി വരുത്താന്‍ കടലില്‍ കുളിക്കുകയും വേണം.

ഷിന്റോ മതത്തിന്റെ ആചാര പ്രകാരം ആര്‍ത്തവകാലം അശ്രുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷോധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേവലയത്തിന്റെ ചുമതലയുള്ള ഒരാള്‍ മാത്രമാണ് പവിത്ര ദ്വീപിലെ അന്തോവാസി.