ചൈനയില്‍ മാത്രമല്ല നമ്മുടെ ബാംഗ്ലൂരിലും ഉണ്ട് വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡന്‍

0

ചൈനയിലെ  വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡനെ കുറിച്ചു അടുത്തിടെ നമ്മള്‍ എല്ലാവരും വാര്‍ത്തകള്‍ കണ്ടിരുന്നു . കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ളി​ൽ ലം​ബ​മാ​യി വ​ന​മു​യ​ർന്ന് നില്‍ക്കുന്ന വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡന്‍ അതിശയത്തോടെ ആണ് ലോകം കണ്ടതും .എ​ന്നാ​ൽ, ചൈനയില്‍ മാത്രമല്ല ഇന്ത്യയിലും ഉണ്ട് ഒരു വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡന്‍.അതെ ,ഇ​ന്ത്യ​ക്കാ​ർ​ക്കും ഇ​നി അ​ഭി​മാ​നി​ക്കാം. എവിടെയെന്നോ നമ്മുടെ ബാംഗ്ലൂരില്‍ തന്നെ.

വാ​യുമ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും ന​ഗരം ഭം​ഗി​യാ​ക്കാ​നു​മാ​യി ബം​ഗ​ളൂ​രു​വി​ലാ​ണ് ഇ​ന്ത്യ​യി​ലെ ആദ്യ വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ, ചൈ​ന​യി​ലെപ്പോ​ലെ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളി​ല​ല്ലെ​ന്നു മാ​ത്രം. ഹൊ​സൂ​ർ റോ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് സി​റ്റി ഫ്ലൈ ​ഒാ​വ​റി​ന്‍റെ തൂ​ണു​ക​ളി​ലാ​ണ് ഈ ​വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഉ​യ​രു​ന്ന​ത്. സേ ​ട്രീ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​പ്പോ​ൾ 10 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 3,500 തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

ഇ​ല​ക്‌​ട്രോ​ണി​ക് ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ വ​ഴി​യാ​ണ് ജ​ല​സേ​ച​നം. ഓ​ട്ടോ​മാ​റ്റി​ക് ആ​യ​തി​നാ​ൽ തൈ​ക​ൾ​ക്ക് ദി​വ​സേ​ന ആ​വ​ശ്യ​മു​ള്ള 100 മി​ല്ലി ലി​റ്റ​ർ വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കും. തൂ​ണു​ക​ളി​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ ഓ​രോ വ​ശ​ത്തി​നും വ്യ​ത്യ​സ്ത ഡി​സൈ​നാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. വൈ​കാ​തെ​ത​ന്നെ ഫ്ലൈ ​ഓ​വ​റി​ന്‍റെ എ​ല്ലാ തൂ​ണു​ക​ളും വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ളാ​ൽ അ​ലം​കൃ​ത​മാ​കും.ന​ഗ​ര​ത്തി​ലെ ചൂ​ടും പു​ക​യും കു​റ​യ്ക്കാ​നും മ​ലി​ന​മാ​യ വാ​യു ശു​ദ്ധീ​ക​രി​ക്കാ​നും പ​ക്ഷി​ക​ൾ​ക്കും മ​റ്റും ആ​രോ​ഗ്യ​ക​ര​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ ഒ​രു​ക്കാ​നും ഇ​ത്ത​രം വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ​ക്കു ക​ഴി​യു​മെ​ന്നാ​ണ് സേ ​ട്രീ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.