ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങള്‍

0
Photo Credit: Changi Airport Facebook Page

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് വീണ്ടും കരസ്ഥമാക്കിക്കൊണ്ട് സിംഗപ്പൂര്‍ ചാന്‍ഗി എയര്‍പോര്‍ട്ട്. തുടര്‍ച്ചയായി മൂന്നാം തവണയാണ് സ്കൈ റ്റ്രാക്സിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് എയര്‍ പോര്‍ട്ട് അവാര്‍ഡ് സിംഗപൂര്‍ ചാന്‍ഗി എയര്‍പോര്‍ട്ട് സ്വന്തമാക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പാരീസില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

പാസഞ്ചര്‍ ചോയ്സ് അവാര്‍ഡ് എന്നും അറിയപ്പെടുന്ന ഈ അവാര്‍ഡ് ലക്ഷക്കണക്കിന് വരുന്ന യാത്രക്കാരുടെ ഇടയില്‍ നടത്തുന്ന സര്‍വ്വേ
പ്രകാരമാണ് തീരുമാനിക്കുന്നത്. 112 രാജ്യങ്ങളില്‍ നിന്നുമുള്ള 13 മില്യണ് യാത്രക്കാരാണ് ഇത്തവണത്തെ സര്‍വ്വേയില്‍ പങ്കെടുത്തത്. കഴിഞ്ഞ മെയ് മുതല്‍ ജനുവരി വരെയുള്ള 9 മാസ കാലയളവിലായിരുന്നു സര്‍വ്വേ. എയര്‍ ട്രാന്‍സ്പോര്‍ട്ട് അഡ്വൈസറി ഗ്രൂപ്പ് ആയ സ്കൈ ട്രാക്സ് 1999 മുതലാണ് സ്കൈ ട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍ നല്‍കുവാന്‍  ആരംഭിച്ചത്.

യാത്രക്കാര്‍ക്കായി 3 ടെര്‍മിനലുകളുള്ള ചാന്‍ഗി എയര്‍ പോര്‍ട്ടില്‍ ആഴ്ച തോറും എണ്പതോളം ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സുകള്‍, അയ്യായിരത്തോളം തവണയാണ് വന്നു പോകുന്നത്. ടെര്‍മിനല്‍1ന്‍റെ വികസനത്തിനായി 234 മില്യണ് ഡോളര്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഷോപ്പിംഗ് സെന്ററുകള്‍, റസ്റ്റൊറന്റ്സ്, ഗാര്‍ഡന്‍, സ്വിമ്മിംഗ് പൂള്‍ തുടങ്ങി എല്ലാ വിധ സൗകര്യങ്ങള്‍ നിറഞ്ഞതും, യാത്ര നടപടി ക്രമങ്ങള്‍ യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ സാധ്യമാക്കുന്നതും, മനോഹരവും, വിശാലവും വൃത്തിയുള്ളതുമായ എയര്‍പോര്‍ട്ടും എന്നതാണ് ചാന്‍ഗിയെ യാത്രക്കാര്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നത്.

'കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായ് ഒരുങ്ങുന്ന  സമയത്ത് കിട്ടിയ വലിയൊരു ബഹുമതിയായി ഈ അവാര്‍ഡിനെ കാണുന്നുവെന്നും, തുടച്ചയായി മൂന്നാം തവണയും ബഹുമതിക്ക് അര്‍ഹമായതില്‍ സന്തോഷമുണ്ടെന്നും', ചാന്‍ഗി എയര്‍പോര്‍ട്ട് CEO ലീ സിയോ ഹിയാങ് പറഞ്ഞു.

സൗത്ത് കൊറിയന്‍ തലസ്ഥാനമായ സോളിലെ, ഇന്‍ചോന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനാണ് രണ്ടാം സ്ഥാനം. ഗാര്‍ഡന്‍, റസ്റ്റൊറന്റ്സ്, ഗോള്‍ഫ്, സ്പാ, സ്കേറ്റിംഗ് തുടങ്ങി നിരവധി സൗകര്യങ്ങളുള്ള വിസ്തൃതമായ ഈ എയര്‍പോര്‍ട്ട്  മൂന്നാം തവണയാണ് രണ്ടാം സ്ഥാനം നേടുന്നത്.

ബെസ്റ്റ് എയര്‍പോര്‍ട്ട് അവാര്‍ഡ് ലിസ്റ്റില്‍ ഇടം പിടിച്ച മറ്റു വിമാനത്താവളങ്ങള്‍

3 – ജര്‍മനിയിലെ മ്യുനിക്ക് എയര്‍പോര്‍ട്ട്

4 – ഹോംഗ് കോംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

5  – ടോകിയോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഹനേഡാ എയര്‍ പോര്‍ട്ട്)

6 – സൂറിച് എയര്‍പോര്‍ട്ട്

7 – സെന്‍ട്രല്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

8 – ലണ്ടന്‍ ഹീത്റോ എയര്‍പോര്‍ട്ട്

9 – ആംസ്റ്റെര്‍ഡാമിലെ സ്കിപോള്‍ എയര്‍പോര്‍ട്ട്

10 – ചൈനയിലെ, ബീജിംഗ് കാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.