ഊണ് – 10 രൂപ!!!

0

കേട്ടാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നിയേക്കും. എന്ന് വച്ച് വിശ്വസിക്കാതിരിക്കരുത്. കാരണം ഇത് സത്യമാണ്. കാസര്‍കോട് സ്വദേശിയും  മലയാളിയുമായ സുന്ദര സരലയയുടെ ഹോട്ടലിലാണ് 10 രൂപയ്ക്ക് ഊണ് ലഭിക്കുന്നത്. എന്നാല്‍ കേരലത്തിലെങ്ങുമല്ല, കര്‍ണ്ണാടകയിലെ ശ്രീരാമ പേട്ടയിലാണ് ഇദ്ദേഹത്തിന്‍റെ കട. 2014 വരെ ഇവിടെ ഊണിന് 5 രൂപയായിരുന്നു.
പത്ത് രൂപ ചോറിനൊപ്പം സാമ്പാറും രസവും തോരനും കൂട്ടുകറിയും പച്ചമോരും അകമ്പടിയായെത്തും. കഴിഞ്ഞില്ല. അവസാനം വെണ്ണ ചേര്‍ത്തപാലുമുണ്ട്. വിദ്യാര്‍ത്ഥികളാണ് ഇവിടുത്തെ സ്ഥിരക്കാര്‍. ദിവസം 200 പേര്‍ ഏറ്റവും കുറഞ്ഞത് ഇവിടെ ഭക്ഷണം കഴിക്കാനെത്തും. 1938ലാണ് ഈ ഹോട്ടല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ 46 വര്‍ഷക്കാലമായി സുന്ദരമാണ് ഈ കട ‘സുന്ദരമായി’ നടത്തികൊണ്ടുപോകുന്നത്.