സിംഗപ്പൂരില്‍ 13 ലക്ഷം വിദേശജോലിക്കാര്‍

0

സിംഗപ്പൂര്‍ :  സിംഗപ്പൂരില്‍ 13 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവവിഭവശേഷിവകുപ്പ് മന്ത്രി ടാന്‍ ചുവാന്‍ ജിന്‍ പാര്‍ലമെന്റിനെ അറിയിച്ചു .സിംഗപ്പൂര്‍ പി.ആര്‍ കൂടാതെയാണ് 13 ലക്ഷം പേര്‍ .50 ലക്ഷത്തോളം മാത്രമാണ് സിംഗപ്പൂരിലെ ജനസംഖ്യ.നിര്‍മ്മാണ മേഖലയിലും , തുറമുഖങ്ങളിലുമാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത് .

രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ എം.പി മേരി ല്യൂ ചോദിച്ചെങ്കിലും അത്തരം കണക്കുകള്‍ പൊതുവായി നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി മറുപടി നല്‍കി .വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂ എന്ന് അദ്ദേഹം വ്യകതമാക്കി .