മുംബൈയില്‍ 15 ഇന്ത്യന്‍ നാവികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0

മുംബൈ: മുംബൈയില്‍ ഇന്ത്യന്‍ നാവിക സേനയിലെ നാവികര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. മുംബൈ പശ്ചിമ നാവിക കമാൻഡിലെ ഐഎൻഎസ് ആംഗ്റെയിലെ നാവികർക്കാണ് രോഗം സ്ഥിരീകരിച്ചത്. 15 നാവികര്‍ക്കാണ് കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവ് ആയത്.

നാവികസേനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് പോസിറ്റീവ് കേസുകളാണിത്.രോഗ ബാധിതരെ മുംബൈയിലെ നേവൽ ആശുപത്രിയിലെ ഐസോലേഷനിലേയ്ക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്‌.