2013-ഇല്‍ പിആര്‍(SPR) ലഭിച്ചത് 30,000 പേര്‍ക്കുമാത്രം ,20,000 പേര്‍ക്ക് പൌരത്വവും

0

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷം പെര്‍മനന്റ് റെസിഡന്റ് ലഭിച്ചത് 30,000 പേര്‍ക്ക് മാത്രം.ഇതോടൊപ്പം  20,000 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം സിംഗപ്പൂര്‍ പൌരത്വം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു .സിംഗപ്പൂര്‍ സ്വദേശികളായ 30,000-ത്തോളം കുഞ്ഞുങ്ങള്‍ 2013-ഇല്‍ ജനിച്ചു . 60,000-ന്  മുകളില്‍ സിംഗപ്പൂര്‍ പിആര്‍ കൊടുത്തിരുന്നത് പകുതിയില്‍ താഴെയായി ചുരുങ്ങിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

വിദേശികളായ തൊഴിലാളികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട് .2012-ഇല്‍ 7.1% വിദേശികളെ സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 2013-ഇല്‍ അത് 3.5% ആയി കുറഞ്ഞു.എന്നാല്‍ നിര്‍മ്മാണമേഖലയില്‍ ഇപ്പോഴും ആവശ്യത്തിനു വിദേശികളെ  അനുവദിക്കുന്നുണ്ട് .

സിംഗപ്പൂരില്‍ ആകെയുള്ള പെര്‍മനന്റ് റെസിഡന്റ്സില്‍  (SPR) 20 %-ത്തോളം ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്നുണ്ട് .ജനസഖ്യാനുപതം അനുസരിച്ച് ഇത് 10 %-ഇല്‍ കൂടുവാന്‍ പാടില്ലായെന്ന കണക്കുകള്‍ ഉള്ളതുകൊണ്ട്  തന്നെ ഇന്ത്യക്കാര്‍ക്ക് പിആര്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട് .എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും പെര്‍മനന്റ് റെസിഡന്റ് നല്‍കുവാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് .