‘അഡല്‍റ്റ് കണ്‍സഷന്‍’ കാര്‍ഡിന് അപേക്ഷിക്കാം

0

സിംഗപ്പൂര്‍ : മാസം 120 ഡോളര്‍ നിരക്കില്‍ ആവശ്യാനുസരണം യാത്ര ചെയ്യാവുന്ന 'അഡല്‍റ്റ് കണ്‍സഷന്‍'  കാര്‍ഡിന് മാര്‍ച്ച്‌ 6 മുതല്‍ അപേക്ഷിക്കാം .ഓണ്‍ലൈന്‍ വഴിയും ,എംആര്‍ടി സ്റ്റേഷനുകള്‍ വഴിയും കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്  .മാസംതോറും 120 ഡോളര്‍ കൊടുത്താല്‍ ബസിലും ,മേട്രോയിലും യഥേഷ്ടം യാത്ര ചെയ്യുവാന്‍ സാധിക്കും .

എന്നാല്‍ സിംഗപ്പൂര്‍ സ്വദേശികള്‍ക്കും ,പെര്‍മനന്റ് റെസിഡന്റ് ആയവര്‍ക്കും മാത്രമെ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ .ഐഡി കാര്‍ഡിന്റെ കോപ്പിയും ,കളര്‍ ഫോട്ടോയും,128 ഡോളറുമാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്.ഏപ്രില്‍ 6 മുതലാണ് ഈ സൗകര്യം നിലവില്‍ വരുന്നതെന്ന് എല്‍റ്റിഎ അറിയിച്ചു . മാര്‍ച്ച്‌ 16-നു മുന്‍പായി അപേക്ഷിക്കുന്നവര്‍ക്ക് ഏപ്രില്‍ ആറിനു മുന്‍പ് തന്നെ കാര്‍ഡുകള്‍ ലഭിക്കും .  http://www.transitlink.com.sg എന്ന വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ് .