ജെല്ലിക്കെട്ടിനും കാളയോട്ടത്തിനും കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി

0

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഉപാധികളോടെ അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കി.

കാളകളെ ഉപയോഗിച്ചുള്ള പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് 2011ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിപ്പിച്ച ഉത്തരവിനെത്തുടര്‍ന്ന് 2014ലാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. കാളകളെ ഉള്‍പ്പെടുത്തി ജെല്ലിക്കെട്ട് നടത്തുന്നതില്‍ തടസ്സമില്ലെന്നും ചരിത്രപരവും സാംസ്‌കാരികപരവുമായി ബന്ധവും പ്രാധാന്യവും ഉള്ള ഒരു മത്സരമാണിതെന്നും കാണിച്ച് 2014ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയില്‍ മാര്‍ഗ്ഗരേഖ സമര്‍പ്പിച്ചിരുന്നു.

കേരളത്തില്‍ നടത്തുന്ന കാളയോട്ടത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് പ്രകടനങ്ങള്‍ ജില്ലാ ഭരണാധികാരികളുടെ കര്‍ശ്ശന നിരീക്ഷണത്തലായിരിക്കണമെന്നും ജെല്ലിക്കെട്ട് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു