ലണ്ടന്‍ ഒളിമ്പിക്സിനു ഇന്ന് തുടക്കം

0
ഇന്ത്യന്‍ സമയം രാത്രി 1.15 നു പ്രധാന ദീപസ്തംഭാതിന്റെ തിരി തെളിയുന്നതോടെ ലോകം ഉറ്റു നോക്കുന്ന കായികമേളക്ക് ആരംഭം .എലിസബത്ത് രാജ്ഞി ഉത്ഘാടന കര്മാര്‍ നിര്‍വഹിക്കും.250 കോടി രൂപ ചെലവില്‍ പ്രശസ്ത ഹോളിവുഡ്  സംവിധായകന്‍ ഡാനി ബോയല്‍ ഒരുക്കുന്ന ഉത്ഘാടന ചടങ്ങുകള്‍ ലോകത്തിനു ഒരു വിസ്മയകഴ്ച തന്നെയാകും .ബിജിംഗ് ഒളിമ്പിക്സില്‍ ഗുസ്തി മത്സരത്തില്‍ വെങ്കലമെടല്‍ ജേതാവായ സുശീല്‍ കുമാര്‍  ഇക്കുറി ത്രിവര്‍ണ പതാകയേന്തും. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവും യാണ് ഇന്ത്യ എത്തുന്നത്‌ എത്തുന്നത്‌ . വിവിധയിനങ്ങളിലായി 81 കായികതാരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരയ്ക്കുന്നു .ഇന്നലെ നടന്ന ദീപശിഖ പ്രയാണത്തില്‍ ശ്രീ അമിതാഭ് ബച്ചന്‍ മുന്നൂറു മീറ്ററോളം ദീപശിഖയേന്തി പങ്കെടുത്തു .
 
 
ഉത്ഘാടന ചടങ്ങിന്റെ വിശദ വിവരങ്ങളെല്ലാം പരമ രഹസ്യമാനെങ്കിലും ഡാനി ബോയലിന്റെ നേതൃത്വത്തിലുള്ള ചടങ്ങുകള്‍ ലോകത്തിനു വിസ്മയമാകും എന്നതാണ് അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍…. ഷേക്സ്പിയറിന്റെ "ദി ടെമ്പസ്റ്റ്‌ " എന്നാ നാടകത്തെ ആസ്പദമാക്കിയാണ് ഓസ്കാര്‍ അവാര്‍ഡ്‌ ചിത്രമായ സ്ലം ഡോഗ് മില്ലിയനേര്‍ ന്റെ സംവിധായകന്‍ ഡാനി ബോയല്‍ ഉത്ഘാടന ചടങ്ങുകള്‍ രൂപകല്‍പന ചെയ്തിരിക്കുനത്. ഉത്ഘാടന ചടങ്ങുകള്‍ക്ക് സ്റെടിയത്തിനു ഉള്ളില്‍ ഒരു ലക്ഷം പേരും ടെലിവിഷനിലൂടെ നൂറുകോടിയോളം വരുന്ന കാണികളും സാക്ഷ്യം  വഹിക്കും. വൈകാരിക നിമിഷങ്ങളും ജീവസ്സുറ്റ പ്രമേയങ്ങളും കൊണ്ട് ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുനതാണ് ഡാനി ബോയല്‍ അണിയിച് ഒരുക്കുന്ന പ്രമേയം .
ബീജിംഗ് ഒള്യ്മ്പിക്സിലെ കാണികളെ പ്രകമ്പനം കൊള്ളിച്ച വിസ്മയ കാഴ്ചകള്‍ക്ക് വ്യത്യസ്തമായ ഒരു പ്രമേയത്തിനായി ലോകം ഒളിമ്പിക്സ് വേദിയിലേക്ക് ഉറ്റുനോക്കുന്നു.വീറും വാശിയും ഏറിയ ഏറ്റവും വലിയ കായിക മേളക്കായി ലണ്ടന്‍ ഒരുങ്ങികഴിഞ്ഞു .

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.