ഷിനോയി മഞ്ഞാങ്കലിനു സിംഗപ്പൂരില്‍ സ്വീകരണവും കെ.സി.വൈ.എല്‍ പ്രവര്‍ത്തനോദ്ഘാടനവും

0

 

സിംഗപ്പൂര്‍ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്  ഷിനോയി  മഞ്ഞാങ്കലിനു സ്വീകരണവും കെ.സി.വൈ.എല്‍ പ്രവര്‍ത്തനോദ്ഘാടനവും ഓണാഘോഷ പരിപാടികളും   ക്ലമന്റ് സിംഗപ്പൂരില്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഷിനോയി മഞ്ഞാങ്കല്‍ പ്രവര്‍ത്തനോദ്ഘാടനം   നിര്‍വഹിക്കും. പ്രസിഡന്റ് സെല്‍വിന്‍ കുരുവിള അധ്യക്ഷത വഹിക്കും. ഓണ സദ്യയും ഒരുക്കിയിട്ടുണ്ട്. എല്ലാ ക്നാനായക്കാരെയും പരിപാടിയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

News Source : www.knanayavoice.com