ബലാല്‍സംഗത്തിലെ ഫേസ്‌ബുക്ക് വഴികള്‍

0

സിംഗപ്പൂര്‍ : ഫേസ്‌ബുക്ക് സൗഹൃദങ്ങളുടെ മാത്രം വേദിയല്ലെന്ന് തെളിയിക്കുകയാണ് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍. .സിംഗപ്പൂരില്‍ ഒരു വീരന്‍ ബലാല്‍സംഗത്തിന് ഇരകളെ കണ്ടെത്തിയത് ഫേസ്‌ബുക്കിലൂടെയായിരുന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് സ്‌ത്രീകളെ ബലാല്‍സംഗം ചെയ്ത അസൂര്‍ അഹമ്മദ് പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

പതിനെട്ടിനും നാല്‍പ്പത്തിയൊന്നിനും ഇടയില്‍ പ്രായമുളള 22 സ്‌ത്രീകളെയാണ് അസൂര്‍ അഹമ്മദ് പീഡിപ്പിച്ചത്. ഇരകളെ പീഡിപ്പിക്കുന്നത് ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. പതിനാല് മാസം കൊണ്ടാണ് അസൂര്‍ ഇത്രയും സ്ത്രീകളെ പീഡിപ്പിച്ചത്. 

ഫേസ്ബുക്ക് ആപ്സ് വഴി ഏതെങ്കിലും സ്‌ത്രീകളെ പരിചയപ്പെടുന്നു. പരിചയം ദൃഢമാകുന്നതോടെ രാത്രിയില്‍ തന്റെ അരികിലേക്ക് വരാന്‍ പറയുന്നു. ആരെങ്കിലും വരാന്‍​തയ്യാറായാല്‍ മദ്യം നല്‍കി ഹോട്ടല്‍ റൂമിലേക്ക് കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്യുന്നതാണ് അസൂര്‍ അഹമ്മദിന്റെ രീതി. പല സ്ത്രീകളുടെ എന്താണ് സംഭവിക്കുന്നതെന്നുപോലും അറിഞ്ഞിരുന്നില്ല എന്നാണ് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.