സിംഗപ്പൂര്‍ ക്‌നാനായ കാത്തലിക്‌ അസോ. ഓണാഘോഷം ഹൃദ്യമായി

0

സിംഗപ്പൂര്‍: ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം ഹൃദ്യമായ അനുഭവമായി. ചടങ്ങില്‍ കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്‌ ഷിനോയ്‌ മഞ്ഞാങ്കലിന്‌ സ്വീകരണവും നല്‍കി. സിംഗപ്പൂരിലെ കെ.സി.വൈ.എല്‍ പ്രവര്‍ത്തനോദ്‌ഘാടനം ഷിനോയ്‌ മഞ്ഞാങ്കല്‍ നിര്‍വഹിച്ചു. കമ്യൂണിറ്റി പ്രസിഡന്റ്‌ സെല്‍വിന്‍ കുരുവിളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്യൂണിറ്റി ട്രഷറര്‍ മെട്രിസ്‌ ഫിലിപ്പ്‌ സ്വാഗതം ആശംസിച്ചു. ചിഞ്ചു മാനവേല്‍ അഞ്ചക്കുന്നത്ത്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു. അത്തപ്പുക്കളവും, വിഭവ സമൃദ്ധമായ ഓണസദ്യയുമൊക്കെ ഗൃഹാതുര സ്‌മരണകള്‍ ഉണര്‍ത്തി. മത്സര വിജയികള്‍ക്ക്‌ ഷിനോയ്‌ മഞ്ഞാങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സിംഗപ്പൂര്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റിയുലെ യുവജനങ്ങളാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. സോനു തോമസ്‌ നന്ദി പറഞ്ഞു.