ലോകത്തെ ഏറ്റവും ചെലവേറിയ നഗരം സിംഗപ്പൂര്‍

0

സിംഗപ്പൂര്‍ : ജീവിതചെലവിന്‍റെ റാങ്കിങ്ങില്‍ ടോക്യോയെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തി.എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ്(ഇഐയു) ലോകത്തെ ജീവിത ചെലവേറിയ 131 നഗരങ്ങളുടെ പട്ടിക പുറത്തിക്കിയിരിക്കുന്നത്.ഇത്തരത്തില്‍  ചെലവ് വര്‍ധിക്കുന്നത് രാജ്യത്തിന്‌ ശുഭകരമായ സൂചനയല്ല നല്‍കുന്നത് . സിംഗപ്പൂരിലെ വര്‍ധിച്ചുവരുന്ന ജീവിതചെലവിനെപ്പറ്റി ജനങ്ങള്‍ അകുലരാണ്.ചെലവ് വര്‍ധിക്കുന്നതിനോടൊപ്പം ശമ്പളവര്‍ധനയില്ലാത്തതാണ് സിംഗപ്പൂരിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
 
പാരീസാണ്(ഫ്രാന്‍സ്) ജീവിത ചെലവേറിയ നഗരങ്ങളില്‍ രണ്ടാമത്. ഒസ്ലോ(നോര്‍വെ), സൂറിച്ച്(സ്വിസ്റ്റര്‍ലന്‍ഡ്), സിഡ്‌നി(ഓസ്‌ട്രേലിയ) എന്നീ നഗരങ്ങളാണ് യഥാക്രമം 3,4,5 സ്ഥാനങ്ങളില്‍. ടോക്കിയോക്ക് ആറാം സ്ഥാനമാണ് ഈ വര്‍ഷം.ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരില്‍ ചെലവ് വര്‍ധിക്കുമ്പോള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെ ചെലവ് ഏറ്റവും കുറവാണെന്ന് കൂടി സര്‍വേ ചൂണ്ടിക്കാണിക്കുന്നു .
 
പുതുഗതാഗതം ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് മൂന്ന് മടങ്ങ്‌ അധികമാണ് സിംഗപ്പൂരില്‍.കൂടാതെ കാര്‍ വാങ്ങുവാനുള്ള ചെലവ് ഇന്നു  ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിംഗപ്പൂര്‍ എന്ന കൊച്ചുരാജ്യത്താണ്.തുണിത്തരങ്ങള്‍ വാങ്ങാനുള ചെലവും പതിന്മടങ്ങ്‌ വര്‍ധിച്ചിട്ടുണ്ട് എന്ന് സര്‍വേ സൂചിപ്പിക്കുന്നു . ചെലവ് വര്‍ദ്ധിക്കുന്നത് സിംഗപ്പൂരിലേക്കുള്ള ടൂറിസ്റ്റുകളുടെ എന്നതിലും ഗണ്യമായ കുറവുണ്ടാക്കും .കൂടാതെ അന്യരാജ്യങ്ങളില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി ചെയ്യുവാന്‍ ആളുകള്‍ മടിക്കുന്നതിനും ഇതു കാരണമായേക്കാം . എന്നാല്‍ ഇന്ത്യയിലെ ന്യൂഡല്‍ഹി ,പാകിസ്താനിലെ കറാച്ചി തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ ചെലവ്‌ വളരെ താഴ്ന്ന നിലയിലാണ്