ഒമാനില്‍ വീട്ടില്‍ തീപ്പിടുത്തം; ഒരു കുട്ടി മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

1

മസ്കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തില്‍ വീട്ടില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരു കുട്ടി മരിച്ചതായി അഗ്നിശമന, ആംബുലന്‍സ് സംഘങ്ങള്‍ അറിയിച്ചു.

ഗുരുതരമായ പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അഗ്നിശമന, ആംബുലന്‍സ് സംഘങ്ങള്‍ ട്വിറ്ററില്‍ അറിയിച്ചു.