ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു ; ഇന്ത്യയില്‍ 100 സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മ്മിക്കാന്‍ സിംഗപ്പൂര്‍

0

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്നമായ 100 സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മ്മിച്ച്‌ നല്‍കാന്‍ തയ്യാറാണെന്ന് സിംഗപ്പൂര്‍ വാഗ്ദാനം നല്‍കി.ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ സിംഗപ്പൂര്‍ വിദേശ-നിയമകാര്യമന്ത്രി കെ.ഷണ്മുഖവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യം ചര്‍ച്ച ചെയ്തു.

 
സിംഗപ്പൂരും ഇന്ത്യയും തമ്മില്‍ നല്ല രീതിയിലുള്ള ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് കെ.ഷണ്മുഖം അഭിപ്രായപ്പെട്ടു.'ഇന്ത്യയിലെ 60% ആളുകളും 35 വയസ്സിന് താഴെയുള്ളവരാണ്.ലോകത്തിലെ ഏറ്റവും യുവജനങ്ങളുള്ള ഇന്ത്യയുടെ സാധ്യത അനന്തമാണ്‌.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണുന്ന ഷണ്മുഖം അഞ്ചുദിവസം ഇന്ത്യയിലുണ്ടാവും. ആസിയാന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം ഇറക്കിയ രാജ്യമാണ് സിംഗപ്പൂര്‍. 
 
സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യയില്‍ ഉണ്ടായ കലാപത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.അടുത്ത ദിവസം തമിഴ്നാട് സന്ദര്‍ശിക്കുന്ന കെ.ഷണ്മുഖം  മുഖ്യമന്ത്രി ജയലളിതതയ്ക്ക് കലാപത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൈമാറും.അടുത്ത വര്‍ഷം അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന സിംഗപ്പൂരിലേക്ക് ഇന്ത്യയുടെ പ്രതിനിധികളെ അയയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.ഇന്ത്യയും സിംഗപ്പൂരും കൂടുതല്‍ അടുക്കുന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത് .
 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.