അര്‍ജുന അവാര്‍ഡ്- ഇപ്രാവശ്യം മലയാളിത്തിളക്കം

0

2014 ലെ അര്‍ജുന അവാര്‍ഡിനര്‍ഹരായ പതിനഞ്ചുപേരില്‍, അഞ്ചു പേരും മലയാളികള്‍! പ്രശസ്ത ക്രിക്കറ്റ് താരം കപില്‍ ദേവ് അധ്യക്ഷനായുള്ള പന്ത്രണ്ടംഗ സമിതിയാണ്, അവാര്‍ഡിന് അര്‍ഹരായവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചത്.

വോളിബാള്‍ താരം ടോം ജോസഫ്, അതലറ്റിക്സ് താരം ടിന്‍റു ലൂക്ക , ബാസ്ക്കറ്റ്ബാള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി തോമസ്‌, ബാഡ്മിന്റണ്‍ താരം വി ദിജു എന്നിവര്‍ക്കാണ് ഇപ്പ്രാവശ്യം അര്‍ജുന അവാര്‍ഡ് ലഭിച്ചത്. ഈ വര്‍ഷം, "രാജീവ് ഗാന്ധി ഖേല്‍ രത്ന" അവാര്‍ഡിന് അഞ്ചുപേര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും, അവസാനം ആര്‍ക്കും നല്‍കേണ്ടെന്ന്  നിര്‍ദ്ദേശക സമിതി തീരുമാനിക്കുകയായിരുന്നു. 1991 ല്‍ ഈ അവാര്‍ഡ് ഉള്‍പ്പെടുതിയതില്‍പ്പിന്നെ, മൂന്നാം തവണയാണ്, ആര്‍ക്കും ലഭിക്കാതെ പോകുന്നത്!

പ്രശസ്ത വോളിബാള്‍ താരം ടോം ജോസഫിന് പ്രസ്തുത അവാര്‍ഡ് നല്‍കാത്തതില്‍, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി സ്പോര്‍ട്സ് പ്രേമികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ടോമിന് ലഭിച്ച അംഗീകാരത്തില്‍, വോളിബാള്‍ പ്രേമികള്‍ തീര്‍ച്ചയായും സന്തോഷിക്കും.