രാഹുല്‍ കെ രാജുവിന് ഉജ്ജ്വല വിജയം

0

Rahul K Raju defeats opponent Arvin Chan in their pro MMA fight via rear naked chokehold -Photo:Wong Yoon Sann Photography

സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്-2 (SFC-2) ന്‍റെ 70കിലോ വിഭാഗത്തിലുള്ള  മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സില്‍ മലയാളി താരം രാഹുല്‍ കെ രാജുവിന് ഉജ്ജ്വല വിജയം. എതിരാളി ഫിലിപ്പൈന്‍സ് താരം അര്‍വിന്‍ ചാന്‍-നെ ആദ്യ റൗണ്ടില്‍ തന്നെ രാഹുല്‍ തറപറ്റിക്കുകയായിരുന്നു..

സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്-2 -ല്‍ ബോക്സിംഗ്, കിക്ക് ബോക്സിംഗ്, മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിവയുടെ 18 മത്സരങ്ങളാണ് നടന്നത്. യുഎസ്, യുകെ, മലേഷ്യ, ഫിലിപ്പൈന്‍സ്, ഇന്ത്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ SFC-2 -ല്‍ അണിനിരന്നു.. അമച്വര്‍ ബോക്സിംഗ് മത്സരങ്ങളില്‍ നാലും സിംഗപ്പൂര്‍ താരങ്ങള്‍ ആണ് വിജയിച്ചത്.
 

Rahul K Raju defeats opponent Arvin Chan in their pro MMA fight in SFC2 via rear naked chokehold.