അവിവാഹിതകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

0

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ സൂരജ് ഗ്രാമത്തില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചു. നിയമം തെറ്റിച്ചു പെണ്‍കുട്ടികള്‍ ഫോണ്‍ ചെയ്താല്‍ 2100 രൂപ പിഴ അടയ്ക്കേണ്ടി വരും. ഏതെങ്കിലും ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ പെണ്‍കുട്ടിയോട് സംസാരിക്കണമെങ്കില്‍ മാതാപിതാക്കളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ, ലാന്‍ഡ് ലൈന്‍ ഉപയോഗിച്ചോ സംസാരിക്കാമെന്നും, അതുപോലെ പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ആരെങ്കിലും കണ്ടു അറിയിക്കുകയാണെങ്കില്‍ അവര്‍ക്ക് 200 രൂപ പാരിതോഷികം നല്‍കുന്നതുമായിരിക്കും എന്നും ഗ്രാമ സഭയില്‍ അറിയിച്ചു.

ഫോണ്‍, ഇന്റര്‍നെറ്റ് കാരണം പല പെണ്‍കുട്ടികളും വഴി തെറ്റിപോകാമെന്നും, പല വിധ ചൂഷണങ്ങള്‍ക്ക് വിധേയരാകാമെന്നും,  ധനനഷ്ടവും, സമയ നഷ്ടവും ഉണ്ടാക്കുമെന്നും, ആ സമയം അവര്‍ക്ക് പഠിക്കുവാനും, മറ്റു ജോലികള്‍ ചെയ്യുവാനും കഴിയുമെന്നു ഗ്രാമത്തലവന്‍ ദേവ്ഷി വാങ്കര്‍ അറിയിച്ചു.