വിസ്താര കൊച്ചിയിലേക്ക് പറക്കാന്‍ തയ്യാറാകുന്നു

0

 

ഡല്‍ഹി : ടാറ്റാ -സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഇനി കൊച്ചിയിലേക്ക് .വേനല്‍ക്കാല ഷെഡ്യൂളില്‍ 25% അധിക സര്‍വീസുകളും   , കൊച്ചി ,ജമ്മു ,ശ്രീനഗര്‍ എന്നീ പുതിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും വിസ്താര പ്രഖ്യാപിച്ചു.ഇതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വിസ്താരയുടെ സാന്നിധ്യം വളരെ വേഗത്തില്‍ വളരുകയാണ് .

മുംബൈയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 1,30-നു വിമാനം കൊച്ചിയിലേക്ക് തിരിക്കും .കൊച്ചിയില്‍ നിന്ന് 3.50-നു പുറപ്പെടുന്ന വിമാനം വൈകിട്ട് 5.45-നു മുംബൈയില്‍ എത്തിച്ചേരും .മുംബൈയില്‍ നിന്ന് ഇതേ വിമാനത്തില്‍ ഡല്‍ഹിയിലേക്കുള്ള കണക്ഷനും ലഭ്യമാണ് .