ഇന്ത്യയ്ക്ക് വിസാ ഫ്രീ എന്‍ട്രി നല്‍കുന്ന ഹോങ്കോങ്ങിന് പണികിട്ടി

0

ഹോങ്കോങ്ങ് : ലോകത്തിലെ വളരെ ചുരുക്കം രാജ്യങ്ങളാണ്‌ ഇന്ത്യയ്ക്ക് വിസാ ഓണ്‍ അറൈവല്‍ നല്‍കുന്നത് .അതിലും ചുരുക്കം രാജ്യങ്ങളാണ്‌ സൗജന്യമായി ഇന്ത്യക്കാരെ അവരുടെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നത് .വികസിത നഗരമായ ഹോങ്കോങ്ങ് ഇന്ത്യയുമായുള്ള ബിസിനസ് വളര്‍ത്തുവാനും ,കൂടുതല്‍ ടൂറിസ്റ്റുകളെ അവിടേക്ക് ആകര്‍ഷിക്കുവാനുമായി തികച്ചും സൗജന്യമായാണ് വിസയില്ലാതെ ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നത് .എന്നാല്‍ ഈ സഹായം ഇപ്പോള്‍ അവര്‍ക്ക് തലവേദനയായിരിക്കുകയാണ്.

ഇത്തരത്തില്‍ ഹോങ്കോങ്ങില്‍ എത്തിച്ചേരുന്ന ചില ഇന്ത്യക്കാര്‍ കാലാവധി അവസാനിച്ചശേഷം അവിടെനിന്നു മടങ്ങുന്നില്ല .കുറച്ചുനാള്‍ താമസിച്ചശേഷം അഭയാര്‍ഥിയാണെന്ന് സ്വയം പ്രഖ്യാപിച്ച് സ്ഥിര താമസത്തിനുള്ള അനുവാദം  ആവശ്യപ്പെടുന്ന പ്രവണതയാണ് ഹോങ്കോങ്ങിനു പാരയാകുന്നത്‌ .യു.എന്‍ ഉടമ്പടി അനുസരിച്ച് അത്തരത്തില്‍ അനുവാദം നല്‍കേണ്ടിവരുമെന്നത് അവിടുത്തെ ഭരണാധികാരികളെ കുഴയ്ക്കുന്നു .സമരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് ഇതിന് നേതൃത്വം നല്കാന്‍ ഇന്ത്യ ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മുന്‍പില്‍ .

അതുകൊണ്ട് ഇന്ത്യയ്ക്കുള്ള വിസാ ഫ്രീ സൗകര്യം നിര്‍ത്തലാക്കാനാണ് ഹോങ്കോങ്ങ് ആലോചിക്കുന്നത് .നിശ്ചിത തുക നല്‍കി മുന്‍കൂട്ടി വിസ നല്‍കുന്ന രീതിയിലൂടെ സന്ദര്‍ശകരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ,അവരുടെ സാമ്പത്തികനില മനസ്സിലാക്കി വിസ നല്‍കുവാനും ഹോങ്കോങ്ങിനു കഴിയും .കൂടാതെ രാജ്യത്തു പ്രവേശിച്ചവര്‍ വിസാ കാലാവധി കഴിഞ്ഞും തിരിച്ചുപോകാത്ത പക്ഷം അവരെ കണ്ടുപിടിക്കുവാനും എളുപ്പമാകും .ഇപ്പോള്‍ പാസ്പോര്‍ട്ടുമായി ചെല്ലുന്ന ആരും നഗരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കുന്ന അവസ്ഥയാണുള്ളത് .ഇങ്ങനെ കടന്നുകൂടി അവിടെ ജോലിചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ഹോങ്കോങ്ങ് മുന്നോട്ടുപോകുമെന്നത് ഉറപ്പായിട്ടുണ്ട് .

ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ് .1842 മുതല്‍  ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്ങ്കോങ്ങ് 1997-ല്‍  ചൈനയ്ക്ക് തിരികെ കിട്ടി. ഹോങ്ങ് കോങ്ങ് ബേസിക്ക് നിയമത്തിനു കീഴില്‍  പ്രവര്‍ത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഹോങ്ങ് കോങ്ങ് നിലനില്‍ക്കുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്ങ് കോങ്ങിന് സ്വയം ഭരണാവകാശം ഉണ്ടാ‍കും. "ഒറ്റരാജ്യം – രണ്ട് വ്യവസ്ഥ" സമ്പ്രദായമനുസരിച്ച് ഹോങ്ങ് കോങ്ങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.

ലോകത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഹൊങ്കൊങ്ങ്, ലോകത്തിലെ ആകെ ആറ് ഡിസ്നിലാണ്ട് പാര്‍ക്കുകളില്‍  ഒരെണ്ണം ഹൊങ്കൊങ്ങ് ഇല്‍  സ്ഥിതി ചെയ്യുന്നു..പ്രശസ്തമായ സിംഗ്യി പാലത്തിനടുത്തായി, സിം ഷാ ശൂഈ, കൌലൂണ്‍ , തിന്‍കൌ, എന്നിങ്ങനെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്