എബി. വിനീത് ശ്രീനിവാസന്‍റെ അടുത്ത ചിത്രം

0

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീതിന്‍റെ അടുത്ത ചിത്രം ഒരുങ്ങുന്നു. എബി എന്നാണ് ചിത്രത്തിന്‍റെ പേര്. എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനത്തിന്‍റേതാണ് കഥ. ഇതില്‍ എബി എന്ന കഥാപാത്രമായാണ് വിനീത് എത്തുന്നത്. ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന് പുറമെ അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡിസംബര്‍ 25 ന് ക്രിസ്മസ റീലീസായാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തുക.