കോളേജ് കുമാരിമാർക്കൊപ്പം കിടിലൻ നൃത്തചുവടുകളുമായി നീരജ് മാധവ്

0

കോഴിക്കോട് ജില്ലയിലെ പ്രോവിഡന്‍സ് വിമന്‍സ് കോളേജിലെ വിദ്യാർത്ഥിനികൾക്കൊപ്പം നൃത്തച്ചുവടുകളുമായി ഇളക്കിമറിച്ച് നീരജ് മാധവ്. കഴിഞ്ഞ ദിവസമുണ്ടായ രസകരമായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ നീരജ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. തീർത്തും പ്ലാൻ ചെയ്യാതെയാണ് താൻ നൃത്തം അവതരിപ്പിച്ചതെന്ന് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നീരജ് കുറിക്കുന്നു.

ആദ്യം തനിച്ചും പിന്നീട് വിദ്യാർത്ഥിനി സംഘത്തോടൊപ്പവും ഒടുവിൽ നീരജിന്റെ സ്ഥിരം കയ്യടി പ്രകടനമായ ഓഡിയന്സിന്റെ ഇടയിലെ നൃത്തവും ചേർത്തായിരുന്നു പരിപാടി. ഈ വീഡിയോക്ക് സിനിമ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരുടെ അഭിനന്ദനം നീരജിന്റെ തേടി എത്തിയിട്ടുണ്ട്.

നായകനാകുന്ന പുതിയ ചിത്രമായ ഗൗതമന്റെ രഥത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോളേജിലെത്തിയതാണ് നീരജ്. വേദി കീഴടക്കി നൃത്തം ചെയ്യുക മാത്രമല്ല, ആരാധികമാരെക്കൂടി വേദിയില്‍ കയറ്റി ചുവടുവെയ്പ്പിച്ചു. വേദിയ്ക്കു താഴെ സദസ്സിലേക്കിറങ്ങിയും നടന്‍ ആവേശം പകര്‍ന്നു. വൈറലാകുന്ന വീഡിയോയില്‍ ആവേശത്തിമിര്‍പ്പോടെ കോളേജിലെ പെണ്‍കുട്ടികള്‍ നടനെ വരവേല്‍ക്കുന്നതും കാണാം.