അടൂരിന്റെ ‘പിന്നെയും’ ട്രെയ്‌ലര്‍ എത്തി

0

അടൂര്‍ ഗോപാലകൃഷ്ണന്റെ  ‘പിന്നെയും’ ട്രെയ്‌ലര്‍ എത്തി.ദിലീപും കാവ്യാ മാധവനുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍ .ദിലീപ് ‘പുരുഷോത്തമന്‍’ എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ഭാര്യ ‘ദേവി’യായി കാവ്യ മാധവന്‍ എത്തുന്നു.

എട്ട് വര്‍ഷത്തിന് ശേഷം അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിന്നെയും’. 2008ല്‍ പുറത്തുവന്ന ‘ഒരു പെണ്ണും രണ്ടാണു’മാണ് അവസാനം തീയേറ്ററുകളിലെത്തിയ അടൂര്‍ ചിത്രം.നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിണ്ഡ, രവി വള്ളത്തോള്‍, പ്രൊഫ: അലിയാര്‍, പി.ശ്രീകുമാര്‍, സുധീര്‍ കരമന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 18 ന് ചിത്രം തീയേറ്ററുകളിലെത്തും.