പെണ്‍കുട്ടികള്‍ പ്രകൃതിയാല്‍ തന്നെ ആണായി മാറുന്ന ഗ്രാമം; ശാസ്ത്രത്തിനു അത്ഭുതമായി ഒരു അഫ്രിക്കന്‍ ഗ്രാമം

0

പെണ്‍കുട്ടികള്‍ പ്രകൃതിയാല്‍ തന്നെ ആണായി മാറുന്ന ഗ്രാമമോ? അതെ ശാസ്ത്രലോകത്തിനു തന്നെ അത്ഭുതമാകുകയാണ്  കരീബിയന്‍ ദേശമായ ഡൊമനിക്കന്‍ റിപബ്ലിക്കിലെ സലിനസ് എന്ന ഗ്രാമം.

ഈ ഗ്രാമത്തിലെ പെണ്‍കുട്ടികളിലാണ് വര്‍ഷങ്ങളായി ഈ അത്ഭുത പ്രതിഭാസം കണ്ടു വരുന്നത്. ഏതാണ്ട് 12 ാം വയസ്സ് വരെ പെണ്‍കുട്ടികളായി ജീവിക്കുന്ന ഇവരില്‍ പതിയെ പ്രകൃതിയാല്‍ തന്നെ ലിംഗമാറ്റത്തിന് സമാനമായ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. പുരുഷ പ്രത്യുല്‍പ്പാദന അവയവം ഇവരില്‍ രൂപപ്പെടുന്നു. ശബ്ദം പുരുഷന്റെതിന് സമാനമായി മാറുന്നു. പതിറ്റാണ്ടുകളായി ഇവിടത്തെ പെണ്‍കുട്ടികളില്‍ ചിലരില്‍ ഈ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു.

ഇവയെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് ഈ പ്രവണതയ്ക്ക് പിന്നിലെ കാരണത്തെ പറ്റി വ്യക്തമായ ഉത്തരം നല്‍കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സുഡോഹോമോഫെഡൈറ്റ എന്നാണ് ശാസത്ര ലോകം ഈ പ്രതിഭാസത്തെ വിളിച്ച് പോരുന്നത്. ജനന സമയത്ത് പുരുഷ എന്‍സൈമുകള്‍ ശരീരത്തില്‍ പ്രവേശിക്കുകയും ഇവ പിന്നീട് വികാസം പ്രാപിക്കുകയും ചെയ്യുന്നതാണ് ഈ അവസ്ഥയെന്നാണ് ഗവേഷകരുടെ പക്ഷം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.