സൂര്യ കൃഷ്ണമൂര്‍ത്തിയുടെ “എന്‍റെ രക്ഷകന്‍” -ബാംഗ്ലൂരില്‍ ഇന്ന് തുടക്കം

0

ബൈബിളിനെ ആധാരമാക്കിയുള്ള സൂര്യകൃഷ്ണ മൂര്‍ത്തിയുടെ മെഗാ ഷോ “എന്‍റെ രക്ഷകന്‍” കേരളത്തിലെ വിജയകരമായ 70 പ്രദര്‍ശനങ്ങള്‍ക്ക് ശേഷം  ബാംഗ്ലൂരിലെ പ്രദര്‍ശനങ്ങള്‍ക്ക്  ഇന്ന് തുടക്കം  . അതിനായി വൈറ്റ് ഫീല്‍ഡ് റോഡിലുള്ള സെന്റ്‌.ജോസഫ് കോണ്‍വെന്റ് സ്കൂള്‍ ഗ്രൌണ്ടില്‍ കൂറ്റന്‍ ഓഡിറ്റോറിയമാണ് നിര്‍മ്മിച്ചിരിക്കുന്നത് . രണ്ടേക്കര്‍ സ്ഥലത്ത് ഈ പരിപാടിക്കായി ഒരുക്കുന്ന കൂറ്റന്‍ ശീതീകരിച്ച (A/C)ഓഡിറ്റൊരിയത്തില്‍ ആയിരിക്കും പരിപാടി നടക്കുന്നത് . പതിനായിരം ചതുരശ്ര അടി യാണ് സ്റെജിന്റെ വലിപ്പം . ഡിസംബര്‍ 15 ന് 7 മണിക്കാണ് ഉത്ഘാടനം നടക്കുക . 16,17 തിയതികളില്‍ വൈകിട്ട് 6 മണിക്കും 8:30 നും രണ്ടു ഷോ കള്‍ നടക്കും . 2 മണിക്കൂര്‍ ആണ് പരിപാടിയുടെ ദൈര്‍ഘ്യം.

നയനാന്ദകരമായ വെളിച്ചവും പ്രാണസ്പര്‍ശിയായ സംഗീതവും സമന്വയിക്കുന്ന “എന്‍റെ രക്ഷകന്‍”  കാഴ്ചയുടെ അവിസ്മരണീയമായ ഹൃദയാഹ്ലാദമാണ് സമ്മാനിക്കുന്നത് . കവി മധുസൂദനന്‍ നായരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രമേഷ് നാരായണന്‍ ആണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ ഷോ എന്ന് അവകാശപ്പെടാവുന്ന ഈ പരിപടിയില്‍ 200 ഓളം കലാകാരന്മാരും 50 പക്ഷിമൃഗാദികളും രംഗത്ത്‌ വരുന്നു . സെറ്റുകള്‍ക്ക് ഇരുനിലക്കെട്ടിടത്തിന്റെ വലിപ്പമാണ്ഉള്ളത് .  വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ചര്‍ച് ട്രസ്റ്റിന്റെയും പ്രവാസി എക്സ്പ്രസിന്റെയും ആഭിമുഖ്യത്തില്‍ ആണ് ഈ പരിപാടി ബാംഗ്ലൂരില്‍ എത്തിക്കുന്നത് .

ബാംഗ്ലൂര്‍ അതിരൂപത അധ്യക്ഷന്‍ റവ.ഡോ.ബര്‍ന്നാഡ് മോറസ് ,മാണ്ടൃ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരീല്‍ ,  മലങ്കര ഓര്‍ത്തഡോക്സ് ബാംഗ്ലൂര്‍ ഡയാസിസ് മെത്രാപ്പോലീത്ത ഡോ എബ്രഹാം മാര്‍ സെറാഫിം എന്നിവരും മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടി കാണാന്‍ എത്തുമെന്ന്  കണ്‍വീനര്‍മാരായ  ഫാ. ബിജു ആലപ്പാട്ട് SCJ , ഷിജോ ഫ്രാന്‍സിസ് , റജികുമാര്‍ ,ജെയ്ജോ ജൊസഫ് എന്നിവര്‍ അറിയിച്ചു .

ചങ്ങനാശ്ശേരി സര്‍ഗക്ഷേത്ര, മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ പീസ്‌ ഫൌണ്ടേഷന്‍, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഒരു കോടിയിലധികം ചെലവുവരുന്ന ഈ കലാരൂപം അണിയിച്ചൊരുക്കിയിരിക്കുന്നത് .

വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ചര്‍ച് ട്രസ്റ്റിന്‍റെ ആതുര സേവനത്തിനുള്ള ധനശേഖരനാര്‍ത്ഥം നടത്തുന്ന ഈ പരിപാടിയുടെ പാസുകള്‍ എല്ലാ ദേവാലയങ്ങളിലും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .
വിശദ വിവരങ്ങള്‍ക്ക്  9845017121,9945686183
പാസുകള്‍ക്ക് – വൈറ്റ് ഫീല്‍ഡ് -ഷിജോ ഫ്രാന്‍സിസ് – 9449213845 , മാര്‍ത്തഹള്ളി അപര്‍ണ -9886395832,ആര്‍ ടി നഗര്‍ -മുരളീധരന്‍ 8792687607, സുല്‍ത്താന്‍ പാളയ- ജെയ്സന്‍ ലൂക്കോസ് – 9739559897, BEL സര്‍ക്കിള്‍ -രാജഗോപാല്‍  9916674387, എം ജി റോഡ്‌ രണ്ജിറ്റ്  9449113501, കമ്മനഹള്ളി -സജി പുലിക്കോട്ടില്‍ -9886080105 , ബൊമ്മനഹള്ളി  -വിനേഷ്-9035649111 ,ജാലഹള്ളി  -പി പി ജോസ്  – 9880025474, ചിക്ക ബനവാര  – ടോമി  9739200919. ഈജിപുര -ജോര്‍ജ് തോമസ്‌ –9845320266 , അനീഷ്‌ കൃഷ്ണന്‍ 9886890688