കൊച്ചി-ദുബായ് പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ; കൊച്ചിയ്ക്ക് പറക്കാന്‍ 5095 രൂപ മാത്രം

0

കൊച്ചി-ദുബായ് റൂട്ടില്‍ ഫെബ്രുവരി ഒന്നു മുതല്‍ എയര്‍ ഇന്ത്യ പ്രതിദിന സര്‍വീസ് തുടങ്ങുന്നു. സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി പ്രത്യേക നിരക്കും യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചിയ്ക്ക് പറക്കാന്‍ 275 ദിര്‍ഹം (ഏകദേശം 5095 രൂപ) മാത്രമാണ് നിരക്ക്. ഫെബ്രുവരി ഒന്നു മുതല്‍ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കില്‍ യാത്രചെയ്യാന്‍ കഴിയുക. യുഎയി മലയാളികള്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ഇന്ത്യ കൊച്ചിയില്‍ നിന്നും ദുബായിലേയ്ക്ക് ഡ്രശീംലൈനര്‍ സര്‍വീസ് ആരംഭിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രാവിലെ 9.30 ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.30 ന് ദുബായില്‍ എത്തും. ഉച്ചയ്ക്ക് 1.30 നാണ് ദുബായില്‍ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെടുക. കൂടുതല്‍ സൗകര്യങ്ങളോടെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഡ്രീംലൈനര്‍ വിമാനത്തിന്റെ സവിശേഷത.