ചന്ദ്രനില്‍ നിങ്ങള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കിലും നിങ്ങളുടെ പേരിന് പോകാന്‍ കഴിഞ്ഞാലോ .അതും വെറും 500 രൂപ ചിലവില്‍.ബംഗളൂരുവിലെ ടീം ഇന്‍ഡസ് എന്ന കമ്പനിയാണ് ഇത്തരമൊരു മോഹിപ്പിക്കുന്ന ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം കമ്പനി നത്തുന്ന ചാന്ദ്ര പര്യവേഷണത്തിന് ജനങ്ങളില്‍ നിന്നും ഫണ്ട് സ്വരൂപിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു ഓഫര്‍ മുന്നോട്ട് വെച്ചത്.
2018 ല്‍ ആദ്യത്തോടെ ചാന്ദ്ര പര്യവേഷണം നടത്താനാണ് കമ്പനിയുടെ പ്ലാന്‍. 500 രൂപ നല്‍കുന്നവരുടെ പേരുകള്‍ അലുമിനിയം ഫലകത്തില്‍ കൊത്തിവെച്ച് പര്യവേഷണ പേടകത്തില്‍ ചന്ദ്രനിലേക്ക് അയയ്ക്കുമെന്നാണ് കമ്പനിയുടെ ഓഫര്‍. അടുത്തമാസം ആദ്യം മുതല്‍ 500 രൂപ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം.2018 ജനുവരി 26 ന് ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുന്ന കമ്പനിയുടെ ദൗത്യം വിജയകരമായാല്‍ ചാന്ദ്രയാന്‍ ദൗത്യം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ സ്വകാര്യ ഏജന്‍സിയെന്ന നേട്ടം ഇവര്‍ക്ക് സ്വന്തമാകും.ഐ.ഐ.റ്റി ഡല്‍ഹിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ ഈ ദൗത്യത്തിനായി 14 ലക്ഷം പേരില്‍ നിന്ന് 70 ലക്ഷം സമാഹരിക്കാനാണ് ശ്രമം.