അബുദാബിയില്‍ എയർ ഇന്ത്യ എക്സ്പ്രസ് വൈകിയത് 14 മണിക്കൂറോളം

1

അബുദാബി വിമാനത്താവളത്തിൽ എയര്‍ഇന്ത്യ എക്സ്പ്രെസ്സ് കുടുങ്ങിക്കിടന്നത് 14 മണിക്കൂറോളം .
ഇന്നലെ രാത്രി 12.20ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 348 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയത്. രണ്ടു മണിയോടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് യാത്രപുറപ്പെട്ടത്.

ബോഡിങ് പാസ്സ് നൽകിയ ശേഷം വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാറിന്റെ പേരിൽ യാത്ര റദ്ദാക്കിയത്. യാത്രക്കാരെ രാത്രിയിൽ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ താമസിപ്പിച്ചു. രാവിലെ എട്ടരയോടെ പുറപ്പെടും എന്നു പറഞ്ഞ് യാത്രക്കാരെ ഏഴുമണിയോടെ വിമാനത്താവളത്തിൽ വീണ്ടും എത്തിച്ചെങ്കിലും യാത്ര പുറപ്പെടാൻ സാധിച്ചില്ല.