അഞ്ച് രൂപയ്ക്ക് ഊണ്, ചിക്കന്‍ കറിയ്ക്ക് 10 രൂപ മാത്രം; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഭക്ഷണത്തിന്റെ തുച്ഛമായ ബില്ല്കണ്ട് എയര്‍പോര്‍ട്ടിലേക്ക് ഊണ് കഴിക്കാന്‍ ചെല്ലുന്നവരുടെ ശ്രദ്ധയ്ക്ക്

0

തിരുവനന്തപുരത്തു എയര്‍പോര്‍ട്ട് കാന്റീനില്‍ ഒരു പഫ്‌സിന് 250 രൂപ വിലയിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയില്ലേ? എന്നാല്‍ ഇതാ തുച്ഛമായ വിലക്ക് ഊണ് വിളമ്പി എയര്‍പോര്‍ട്ട് കാന്റീന്‍ ശ്രദ്ധനേടുന്നു.നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കാന്റീന്‍ ആണ് മറ്റു ഹോട്ടലുകളില്‍ വന്‍ വില ഈടാക്കി യാത്രക്കാരെ പിഴിയുമ്പോള്‍ തുച്ഛമായ വിലക്ക് ഊണ് വിളംബുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഭക്ഷണത്തിന്റെ തുച്ഛമായ ബില്ല്കണ്ട് എയര്‍പോര്‍ട്ടിലേക്ക് ഊണ് കഴിക്കാന്‍ ചെല്ലുന്നവരുടെ ശ്രദ്ധയ്ക്ക് ഈ വിലയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് മാത്രമാണ് ഊണ് ലഭിക്കുന്നത്.

അതെ അതാണ്‌ സംഭവം. നെടുമ്പാശ്ശേരി പബ്ലിക്‌ എയര്‍പോര്‍ട്ട്‌ കാന്റീനില്‍  ജീവനക്കാര്‍ക്ക് അഞ്ച് രൂപയ്ക്ക് ഊണ് ലഭിക്കും. ഹോട്ടല്‍ ആരംഭിച്ചതോടെ ലോട്ടറിയടിച്ചിരിക്കുന്നത് വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന 7500 ഓളം പേര്‍ക്കാണ്. തുച്ഛമായ വിലയ്ക്ക് ഇവര്‍ക്ക് ഇവിടെ ഭക്ഷണം ലഭിക്കും. അഞ്ച് രൂപയാണ് ഇവിടെ ഭക്ഷണത്തിന് വില. ചിക്കന്‍ കറിയോ മീന്‍ കറിയോ വേണമെങ്കില്‍ 10 രൂപ മാത്രം കൊടുത്താല്‍ മതി.

അങ്കമാലിയിലെ ചില്ലി റസ്റ്റോറന്റ് ഉടമകളാണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന് എല്ലാവിധ സഹായവും എയര്‍പോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്. വെള്ളത്തിനോ വൈദ്യുതിയ്‌ക്കോ മറ്റ് വാടകയോ എയര്‍പോര്‍ട്ട് ഹോട്ടലുടമകളില്‍ നിന്നും ഈടാക്കുന്നില്ല. ഇതില്‍ നിന്നും ഏകദേശം മാസം ഒരു ലക്ഷത്തോളം രൂപ ഇവര്‍ക്ക് ലാഭിക്കാന്‍ സാധിക്കുന്നുണ്ട്. ഈ ലാഭമാണ് ഇവര്‍ക്ക് തുച്ഛമായ വിലയില്‍ ഭക്ഷണം നല്‍കാന്‍ സാധിക്കുന്നത്.