എയര്‍പോര്‍ട്ടുകളില്‍ സാധനങ്ങള്‍ നഷ്ടമായാല്‍ ഇനി പേടിക്കേണ്ട

0

എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കാന്‍ എന്തു ചെയ്യണം.എന്നാല്‍ പലപ്പോഴും ആ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ യാത്രക്കാര്‍ കുഴയാറുണ്ട്.എന്നാല്‍, ഇനി അത്തരം പ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന സംവിധാനവും എത്തി കഴിഞ്ഞു. എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ സിഐഎസ്എഫ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറും. ഇത് ഒരു വര്‍ഷം വരെ സൂക്ഷിക്കുന്നതായിരിക്കും.

അതിനുശേഷം ലേലം ചെയ്തു വില്‍ക്കും. ഇനി നിങ്ങളുടെ ലെഗേജോ മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം എയര്‍പോര്‍ട്ട് അധികൃതരെ ബന്ധപ്പെടുക. നഷ്ടപ്പെടുന്ന സാധനങ്ങളുടെ വിവരങ്ങള്‍ സിഐഎസ്എഫ് തങ്ങളുടെ വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നഷ്ടപ്പെട്ട വസ്തുക്കള്‍ക്കുവേണ്ടി സിഐഎസ്എഫ് വെബ്‌സൈറ്റിലെ lost-and-found എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

http:/www.cisf.gov.in/ എന്ന അഡ്രസ്സില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം ഇടത് ഭാഗത്ത് രണ്ടാമതായി കാണുന്ന lost&found at airports and delhi metro എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ lost-and-found എന്ന ഓപ്ഷനില്‍ പ്രവേശിക്കാം. അതില്‍ എയര്‍പോര്‍ട്ട്, ഡിഎംആര്‍സി എന്ന രണ്ട് ബട്ടണ്‍ ഉണ്ടാകും. അതില്‍ എയര്‍പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക. അതില്‍ രാജ്യത്ത് സിഐഎസ്എഫിന് സുരക്ഷാ ചുമതലയുള്ള എല്ലാ എയര്‍പോര്‍ട്ടുകളുടെയും ലിസ്റ്റ് വരും. അതില്‍ നിങ്ങള്‍ക്ക് എയര്‍പോര്‍ട്ട് സെലക്ട് ചെയ്യാം.അടുത്ത കോളത്തില്‍ യാത്ര ചെയ്ത തീയതിയും മറ്റ് വിവരങ്ങളും കൊടുക്കുക. നിങ്ങളുടെ സാധനം സുരക്ഷിതമായി തന്നെ ലഭിക്കും.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.