അജു വര്‍ഗ്ഗീസിന് വീണ്ടും ഇരട്ട കുഞ്ഞുങ്ങള്‍

0

നടന്‍ അജുവര്‍ഗ്ഗീസ് വീണ്ടും ഇരട്ട കുട്ടികളുടെ അച്ഛനായി. അജുവിന്‍റെ ആദ്യ കുട്ടികളും ഇരട്ട കുട്ടികളാണ്. ആദ്യത്തേത് ഒരു ആണും ഒരു പെണ്ണും ആയിരുന്നെങ്കില്‍ ഇത് രണ്ട് ആണ്‍ കുട്ടികളാണ്.
ഇവാനും ജുവാനയ്ക്കും കളിക്കൂട്ടുകാരായി എത്തിയ പുതിയ അതിഥികള്‍ക്ക് നല്‍കിയിരിക്കുന്ന പേര് ജേക് ലൂക് എന്നിങ്ങനെയാണ്. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് അജുവിന്‍റെ ഭാര്യ.