ആകാശ് അംബാനിക്ക് വിവാഹസമ്മാനം 3.85 കോടി രൂപയുടെ എസ്‌ യു വി

0

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിക്ക് വിവാഹസമ്മാനമായി ലഭിച്ചത് കോടികള്‍ വിലമതിക്കുന്ന ആഢംബര എസ്‌ യു വി. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയെയാണു ആകാശ് വിവാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം ഈയിടെ കഴിഞ്ഞിരുന്നു.  3.85 കോടി രൂപ വിലയുള്ളതാണ് ആകാശിന്റെ ഈ കാര്‍.

ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌‍യുവി എന്ന പേരിലാണ് ബെന്റ്ലി ബെന്റെയ്ഗ വിപണിയിലെത്തിയത്. 4 ലീറ്റർ വി 8 ട്വിൻ ടർബോ ചാർജ്ഡ് എൻജിന് 542 ബിഎച്ച്പി 770 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.4 സെക്കൻഡ് മാത്രം മതി. എസ്‌ യു വിയുടെ പരമാവധി വേഗം 290 കി.മീയാണ്.