ദുബായ് : അഖില കേരളം ബാലജന സഖ്യം എക്സ്.ലീഡേഴ്സ് ഫോറം യു.എ.ഇ ചാപ്റ്റർ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. സ്മൃതിമധുരം 2017  എന്ന പേരിൽ അബുദാബി അൽ റഹബ റിസോർട്ടിൽ നടന്ന ദ്വിദിന  ക്യാമ്പിൽ ഫോറം മെമ്പർമാരും കുടുംബങ്ങളും ഉൾപ്പെടെ നാൽപ്പതോളം പേർ പങ്കെടുത്തു . ക്യാമ്പ് പ്രമുഖ മാധ്യമപ്രവർത്തകനും സിനിമാതാരവും ബാലജന സഖ്യം മുൻ സംസ്ഥാന പ്രസിഡന്റും കൂടിയായ കെ.കെ.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു . ചെറുപ്പകാലങ്ങളിൽ നമുക്കുണ്ടാകുന്ന  ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും ആണ് ഒരു മനുഷ്യന്റെ ജീവിത വിജയത്തിന് ആധാരം.. അത്തരം വേർതിരിവുകൾ ഇല്ലാതെ ഏവരെയും ഒരേ മനസോടെ കാണാനുള്ള മനസാണ് ബാലജനസഖ്യം കാണിക്കുന്നതെന്നും തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മൊയ്തീൻ കോയ പറഞ്ഞു .

ചടങ്ങിൽ യു.എ.ഇ ഫോറം പ്രസിഡണ്ട് സന്തോഷ് പുനലൂർ അദ്ധ്യക്ഷത വഹിച്ചു . ഓർഗനൈസിംഗ്  സെക്രട്ടറി രഞ്ജിത്ത് കോടോത്ത് സ്വാഗതവും ട്രഷറർ റീന സലിം നന്ദിയും പറഞ്ഞു.. ഉൽഘാടന ചടങ്ങിനു ശേഷം സ്വന്തം രാജ്യത്തിനുവേണ്ടി വീരമൃതു വരിച്ച  ഭാരതത്തിന്റെയും യു,എ,ഇ യിലെയും ധീരജവാന്മാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ക്യാമ്പ് അംഗങ്ങൾ മെഴുകുതിരി കത്തിച്ചു മൗന പ്രാർത്ഥന നടത്തി. തുടർന്ന്  പ്രശസ്ത സിനിമ – നാടക നടൻ മഞ്ജുളൻ  അവതരിപ്പിച്ച ‘കൂനൻ’ എന്ന ഏകാങ്കനാടകം സദസിന്റെ പ്രശംസ പിടിച്ചു പറ്റി. ക്യാമ്പിനോടനുബന്ധിച്ചു സഖ്യ ദീപം എന്ന പത്രം സഖ്യം മുൻ സംസ്ഥാന പ്രസിഡണ്ട് ഷൈല തോമസ് പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസും സംവാദവും കായിക മത്സരങ്ങളും ഉണ്ടായിരുന്നു ഷൈല തോമസ്, റീന സലിം, രഞ്ജിത്ത് കോടോത്ത്, പദ്മജ, റീന മാത്യു, സുനിൽ ടി രാജ്, ടി.വി സുരേഷ് കുമാർ, തോമസ് മാത്യു എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.