ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം നമ്മുടെ ആലപ്പുഴ

0

ആലപ്പുഴക്കാര്‍ക്ക് അഭിമാനിക്കാം .ഇനി കിഴക്കിന്റെ വെനീസ് എന്ന് മാത്രമല്ല ആലപ്പുഴ അറിയപെടുന്നത് ,ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ബഹുമതിയും സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴ . കേന്ദ്ര സര്‍ക്കാരിന്റെ സര്‍വേയില്‍ ആണ് ആലപ്പുഴക്ക് ഈ സ്ഥാനം ലഭിച്ചത് .ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് (സി.എസ്.ഇ) ആണ് സര്‍വേ നടത്തിയത്. ഗോവയിലെ പനാജിയും ,കര്‍ണാടകയിലെ മൈസൂരുവുമാണ് ആലപ്പുഴയെ കൂടാതെ സര്‍വേയില്‍ ആദ്യ മൂന്നില്‍ ഇടം പിടിച്ചത്.

മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടക്കുന്ന 14 നഗരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. സ്വച്ഛ് ഭാരത് കാമ്പയിനിന്റെ ഭാഗമായി ജനുവരിയില്‍ സ്വച്ഛ് സര്‍വക്ഷാന്‍2016 എന്ന പേരില്‍ കേന്ദ്ര നഗര വികസന മന്ത്രാലയം ജനസംഖ്യ മാനദണ്ഡമാക്കി നടത്തിയ സര്‍വേയില്‍ നഷ്ടപ്പെട്ട സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ തിരിച്ച് പിടിച്ചിരിക്കുന്നത്. ആലപ്പുഴയിൽ ഗ്രാമസഭകൾ ഒത്തുചേർന്നാണ് മാലിന്യ ശേഖരണവുൂം ഖരമാലിന്യസംസ്‌കരണവും നടത്തുന്നത്.മാലിന്യം ഉറവിടത്തിൽ തന്നെ ഇല്ലാതാക്കുക എന്ന രീതിയാണ് അവർ സ്വീകരിച്ചത്.ഇതിൽ നിന്ന് ജൈവവളം ഉണ്ടാക്കാനും അത് വിറ്റ് പണം സമ്പാദിക്കാനും അവർക്കായി എന്നതും ഈ നേട്ടത്തിന് കാരണമായി .

10 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള സിറ്റികളില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ മൈസൂരു,ചണ്ഡീഗഢ്, തിരുച്ചിറപ്പള്ളി, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ വിശാഖപട്ടണം, സൂറത്ത്, രാജ്‌ക്കോട്ട്, ഗാങ്‌ടോക്ക്, പിംപ്രിചിന്‍വാദ്, ഗ്രേറ്റര്‍ മുംബൈ എന്നിവയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്നത്.നഗരങ്ങളിലെ മാലിന്യത്തിന്റെ കണക്കെടുപ്പ് നടത്തിയത് പത്തുവർശം മുമ്പായിരുന്നു.ജനസംഖ്യക്ക് ആനുപാതികമായി ഇത് പുനർനിർണയിക്കുകയും ചെയ്തിരുന്നു.2009ലെ കണക്കനുലസരിച്ച് ഇന്ത്യൻ നഗരങ്ങളെല്ലാം കൂടി 80,000 മെട്രിക് ടൺ മാലിന്യമാണ് പ്രതിദിനം ഉല്പാദിപ്പിക്കുന്നത്.2047 ആകുമ്പോഴേക്കും ഇത് 260 മില്ല്യൺ ടൺ ആകും.