അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു

0

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചത്.. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഹോം ക്വാറ,ന്റീനിൽ ആണെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും അല്ലു അഭ്യർഥിച്ചു.

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് പിടികൂടുന്നത്. നടൻ ഫഹദ് ഫാസിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദിൽ ഉണ്ട്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്.