ആമസോണ്‍ കാടുകളില്‍ ‘ചെന്നായ’യുടെ മുഖമുള്ള എട്ടുകാലി

0

ആമസോണ്‍ കാടുകളില്‍ ചെന്നായയുടെ മുഖമുള്ള എട്ടുകാലിയെ കണ്ടെത്തി. തെക്കേ അമേരിക്കയില്‍ നിന്നുള്ള ഈ എട്ടുകാലിയുടെ പേര് ബണ്ണി ഹാര്‍വെസ്റ്റ്മാന്‍ എന്നാണ്. Metagryne bicolumnata എന്നാണ് ശാസ്ത്രനാമം. എട്ടുകാലി ഉള്‍പ്പെടുന്ന അരക്ക്നിഡ് കുടുംബത്തില്‍ത്തന്നെയാണ് ഇതിന്റെയും സ്ഥാനം. 

തെക്കേ അമേരിക്കയിൽ നിന്നുള്ള ഈ എട്ടുകാലിയുടെ പേരു കേൾക്കാൻ പക്ഷേ രസമാണ്– ബണ്ണി ഹാർവെസ്റ്റ്മാൻ. Metagryne bicolumnata എന്നു ശാസ്ത്രനാമം. എട്ടുകാലി ഉൾപ്പെടുന്ന അരക്ക്നിഡ് കുടുംബത്തിൽത്തന്നെയാണ് ഇതിന്റെയും സ്ഥാനം. പക്ഷേ എട്ടുകാലുകളൊക്കെ ഉണ്ടെങ്കിലും പൂർണമായും എട്ടുകാലിയെന്നു വിളിക്കാനാകില്ലെന്നാണു ഗവേഷകർ പറയുന്നത്.

ഇക്വഡോറിലെ ആമസോണ്‍ മഴക്കാടുകളില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്. ആന്‍ഡ്രിയാസ് കേയ് എന്ന ഫൊട്ടോഗ്രാഫര്‍ കഴിഞ്ഞ വര്‍ഷം ഇതിന്റെ ചിത്രം പകര്‍ത്തിയെങ്കിലും അടുത്തിടെയാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ഏകദേശം 40 കോടി വര്‍ഷം മുന്‍പ്, അതായത് ദിനോസറുകള്‍ക്കും മുമ്പ് ഇവ ഭൂമിയിലുണ്ടായിരുന്നവയാണ് ഇതെന്നാണ് കണ്ടെത്തല്‍. കറുപ്പും മഞ്ഞയും ഇളംപച്ചയും നിറഞ്ഞ ശരീരമാണ് ഇവയ്ക്കുള്ളത്. യഥാര്‍ഥ കണ്ണുകള്‍ക്കു മുകളില്‍ രണ്ടു ചെറിയ മഞ്ഞപ്പൊട്ടുകളുണ്ട്. അവ കണ്ണുകളും യഥാര്‍ഥ കണ്ണുകള്‍ മൂക്കുമാണെന്നു തോന്നിപ്പിക്കും. ഇതോടൊപ്പം പുറകിലായി രണ്ടു മുയല്‍ച്ചെവികളെപ്പോലുള്ള ഭാഗവും. 
സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രം വന്നെങ്കിലും പലരും കരുതിയത് ഫോട്ടോഷോപ്പാണെന്നായിരുന്നു. എന്നാല്‍ പിന്നീട് ആന്‍ഡ്രിയാസ് തന്നെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിടുകയായിരുന്നു.