രാജ്യറാണിയും അമൃതയും ഇന്ന് വഴിപിരിയുന്നു…

0

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന അമൃത, രാജ്യറാണി എക്‌സ്‌പ്രസ് ഇന്നു മുതൽ രണ്ട് സ്വതന്ത്ര ട്രെയിനുകളായി വഴിപിരിയുന്നു. തിരുവനന്തപുരത്ത് നിന്ന് ദിവസവും രാത്രി പത്തിന് പുറപ്പെട്ടുന്ന ട്രെയിൻ ഷോർണോരുനിന്നും നിലമ്പൂർ, മധുര ഇനീ രണ്ടു ദിശയിലേക്കും വഴിപിരിയറായിരുന്നു പതിവ്.എന്നാൽ ഇന്നു മുതൽ അമൃത തിരുവനന്തപുരത്ത് നിന്നും രാജ്യറാണി കൊച്ചുവേളിയിൽ നിന്നുമാകും പുറപ്പെടുന്നത്.

സമയക്രമത്തിലും മാറ്റമുണ്ട്. 13 കോച്ചുള്ള രാജ്യറാണി (16349 / 50) കൊച്ചുവേളിയിൽ നിന്ന് രാത്രി 8.50ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.50ന് നിലമ്പൂരിലെത്തും. തിരിച്ച് രാത്രി 8.50ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിലുമെത്തും. 18 കോച്ചുള്ള അമൃത എക്‌സ്‌പ്രസ് (16343 / 44) തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്‌ക്ക് 12.15ന് മധുരയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 3.15ന് മധുരയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.50 ന് തിരുവനന്തപുരത്തുമെത്തും. അമൃതയ്‌ക്ക് ഇനിമുതൽ കൊല്ലങ്കോട്ടും സ്റ്റോപ്പുണ്ടാകും. എന്നാൽ ഷൊർണൂർ ജംഗ്ഷൻ ഒഴിവാക്കിയാണ് സർവീസ്.

രണ്ട് ട്രെയിനുകൾക്കും വർക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ഇടപ്പള്ളി, ആലുവ, തൃശൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തൃശൂർ കഴിഞ്ഞാൽ രാജ്യറാണിക്ക് ഷൊർണൂർ, വല്ലപ്പുഴ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, വാണിയമ്പലം, നിലമ്പൂർ എന്നിവിടങ്ങളിലും, അമൃതയ്‌ക്ക് ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പാലക്കാട് ടൗൺ, കൊല്ലംകോട്, പൊള്ളാച്ചി, പളനി, ദിണ്ഡിഗൽ, മധുര എന്നിവിടങ്ങളിലുമാണ് സ്റ്റോപ്പ്.