സുരക്ഷാ ഭീഷണി; 90 കോടി ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാപിഴവ് എന്ന് മുന്നറിയിപ്പ്

0

90 കോടി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് റിപ്പോര്‍ട്ട്. ക്വാൽകം പ്രൊസസറിൽ പ്രവർത്തിക്കുന്ന് ആൻഡ്രോയിഡ് ഫോണുകളിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.

ക്വാഡ്‌റൂട്ടറിലുള്ള നാല് പഴുതുകളിലൂടെ ഹാക്കര്‍മാര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തനങ്ങളെ വരുതിയിലാക്കാന്‍ സാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ കിലോഗിങ്, ജിപിഎസ് ട്രാക്കിങ്ങ്, ഓഡിയോ/വീഡിയോ റെക്കോര്‍ഡിങ്ങ് തുടങ്ങിയവെല്ലാം ആക്‌സസ് ചെയ്യാന്‍ സാധിക്കും.പ്രശസ്ത സെക്യൂരിറ്റി കമ്പനി ചെക്ക് പോയിന്റ് സോഫ്റ്റ് വെയർ ടെക്‌നോളജീസ് അണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഫോണിലെ വിവിധ ചിപ്പ് സെറ്റുകൾ തമ്മിലുള്ള കമ്യൂണിക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സെക്യൂരിറ്റി വെല്ലുവിളിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.അതീവ സുരക്ഷയുണ്ടെന്ന അവകാശപ്പെടുന്ന ബ്ലാക്ക്‌ഫോൺ 1, ബ്ലാക്ക്‌ഫോൺ 2 എന്നീ സ്മാർട്ട്‌ഫോണുകളിലും സുരക്ഷാ പിഴവ് ഉണ്ടായിട്ടുണ്ട്.സാസംങ് ഗ്യാലക്‌സി എസ് 7, ഗ്യാലക്‌സി എസ്7 എഡ്ജ്, വണ്‍പ്ലസ് 3, ഗൂഗിള്‍ നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി, എല്‍ജി ജി4, എല്‍ജി ജി5, എല്‍ജി വി10, വണ്‍പ്ലസ് വണ്‍, വണ്‍പ്ലസ് 2, വണ്‍പ്ലസ് 3 തുടങ്ങിയവയാണ് സുരക്ഷാപിഴവുള്ള പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ മറ്റു ചിലത്.ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ചെക്ക് പോയിന്റ് നിര്‍ദേശിക്കുന്നു

പുതിയ ആൻഡ്രോയ്ഡ് അപ്‌ഡേറ്റ് ചെയ്യുന്നത് ഒഴിവാക്കുക,എപികെ ഫയലുകൾ വഴി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക ,ആപ്പുകൾക്ക് പെർമിഷൻ നൽകും മുൻപ് അതിൻറെ വ്യവസ്ഥകൾ മനസിലാക്കുക എന്നിവയാണ് ഹാക്കിംഗ് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.