തല തിരിഞ്ഞും മറിഞ്ഞും സാംസങ് ‘സെറോ’

0

ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങ് എന്നും അത്ഭുത പരീക്ഷണങ്ങൾ കാട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇത്തവണ ആരും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തൊരു കാര്യവുമായാണ് സാംസങ് വിപണിയിൽ എത്തിയിരിക്കുന്നത്. ടെലിവിഷൻ രംഗത്തെ തലതിരിഞ്ഞ മാറ്റം എന്നുവേണമെങ്കിൽ നമുക്ക് ഈ പരീക്ഷണത്തെ വിളിക്കാം. വെർട്ടിക്കലായി കാണാവുന്ന ഡിസ്പ്ലേയോട് കൂടിയ സെറോ (sero) എന്ന വെര്‍ട്ടിക്കല്‍ ടിവിയാണ് സാംസങ് അവതരിപ്പിച്ചത്.

ഈ ടിവി ആദ്യം വിപണിയില്‍ എത്തുക കൊറിയയില്‍ ആയിരിക്കും. ഏതാണ്ട് 113500 രൂപയ്ക്ക് അടുത്തായിരിക്കും ഇതിന്‍റെ വില. മൈക്രോഫോണും, സാംസങ്ങിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് സംവിധാനം ബിക്സ്ബൈയും ഇതില്‍ ഇന്‍ബില്‍ട്ടായി നല്‍കിയിട്ടുണ്ട്. 43 ഇഞ്ചിന്റെ ടിവി ഹൊറിസോണ്ടൽ-വെർട്ടിക്കൽ മോഡിലായി ഡിസ്പ്ലെ ക്രമീകരിക്കാവുന്നതാണ്.

സ്മാർട്ട്ഫോൺ യൂസേഴ്സിന്റെ എണ്ണം വർദ്ധിക്കുകയും, ടെലിവിഷൻ കാണുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന പശ്ചാതലത്തിലാണ് പുതിയ പരീക്ഷണവുമായി സാംസങ് രംഗത്ത് എത്തിയിരിക്കുന്നത്.സ്മാര്‍ട്‌ഫോണ്‍യുഗത്തിലെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്താണ് സെറോ അവതരിപ്പിക്കുന്നത്.

എന്തായായാലും രൂപത്തിന്റെ കാര്യത്തിലാണേലും വിലയുടെ കാര്യത്തിലാണേലും സെറോയെക്ക് വല്യ വെല്ലുവിളികൾ നേരിടേണ്ടിവരും.പ്പോഴും ടിവി കണ്ടന്‍റുകള്‍ ലാന്‍റ്സ്കേപ്പ് മോഡില്‍ തന്നെയാണ് പ്രക്ഷേപണം നടത്തുന്നത്. അതേ സമയം ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മൊബൈല്‍ സാന്ദ്രതയുള്ള ദക്ഷിണ കൊറിയയില്‍ ഇത് പരീക്ഷിക്കുന്നത് ഇതിന്‍റെ ഭാവിയിലെ വിജയം കൂടി മുന്നില്‍ കാണുവാന്‍ വേണ്ടിയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സ്മാർട്ട്ഫോൺ ഡിസ്പ്ലേയോട് സാദൃശ്യമുള്ള തരത്തിലാണ് ദ സീറോ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്മാര്‍ട്ട്ഫോണ്‍ വീഡിയോകള്‍ ടിവിയില്‍ എത്തിക്കുന്ന എന്‍.എഫ്.സി വിദ്യ വഴി ടിവിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് സീറോ നിര്‍മ്മിക്കുന്നത്. സോഷ്യൽ മീഡിയയിലെ കണ്ടന്റുകൾ മിക്കതും വെർട്ടിക്കൽ മോഡിലാണെന്നുള്ളതിനാല്‍, പുതിയ തലമുറയിൽ പെട്ട ടെക് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് സാംസങ്ങിന്റെ പുതിയ ഈ ‘തല തിരിഞ്ഞ’ ടിവി.

സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിച്ച് വലിയ സ്‌ക്രീനില്‍ ഗെയിമുകള്‍ കളിക്കാനും, ആപ്പുകള്‍ ഉപയോഗിക്കാനും, ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യാനുമെല്ലാം ഇതില്‍ സാധിക്കും.ഫോണിലെ സ്‌ക്രീന്‍ റൊട്ടേഷന്‍ പോലെയുള്ള ഒരു വലിയ സ്‌ക്രീന്‍ ആണ് സെറോ. ഒരേ സമയം വെര്‍ട്ടിക്കല്‍ സ്‌ക്രീന്‍ ആയും ഹൊറിസോണ്ടല്‍ സ്‌ക്രീന്‍ ആയും ഉപയോഗിക്കാം.4.1 സൗണ്ട് സിസ്റ്റമാണ് ടിവിയില്‍ ഒരുക്കിയിട്ടുള്ളത്. വിവിധ ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ സ്മാര്‍ട്‌ഫോണിലെ പാട്ടുകളും സെറോ വഴി കേള്‍ക്കാം.

ഈ ടിവി കൊറിയയ്ക്ക് പുറത്ത് എപ്പോള്‍ വിപണിയില്‍ എത്തുമെന്നത് സംബന്ധിച്ച് ഇതുവരെ സാംസങ്ങ് വിശദീകരണം തന്നിട്ടില്ല. മേയ് അവസാനത്തോടെ കൊറിയന്‍ വിപണിയില്‍ സെറോ അവതരിക്കും. പുതിയ തലമുറയെ ലക്ഷ്യമിട്ടുകൊണ്ടുള്ള സാംസങിന്റെ ഈ പുതുപരീക്ഷണം സ്വന്തമാക്കാൻ എല്ലാവര്‍ക്കും സാധ്യമായ വിലയല്ല സെറോയുടേത്. എന്താണേലും ഈ തലതിരിഞ്ഞ ടി വി ഇലക്ട്രോണിക് ഭീമന്മാരെ തലത്തിരിപ്പിക്കുമോ ഇല്ലയോ എന്ന് കണ്ടറിഞ്ഞു കാണേണ്ടിവരും.