ഇനി ബാറ്ററി ചാർജ് ഒരു പ്രശ്നമല്ല; പുറകിൽ സോളാർ പാനലുള്ള ഫോണുമായി ഷൊവോമിയെത്തുന്നു…!

0

അയ്യോ കറൻറ് പോയാലോഫോൺ ഇനി എങ്ങനെ ചാർജ് ചെയ്യും എന്ന ആശങ്കകൾക്കൊക്കെ പരിഹാരമാകാൻ ഷവോമി എത്തുന്നു. ഫോണുകളിൽ എന്നും പുത്തൻ വിപ്ലവങ്ങൾ തീർത്തിട്ടുള്ള ചൈനീസ് ടെക് കമ്പനിയായ ഷഓമി സൗരോര്‍ജ പാനലുള്ള ഒരു സ്മാര്‍ട് ഫോണ്‍ പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലെറ്‌സ്‌ഗോഡിജിറ്റല്‍ (LetsGoDigital) വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം പിന്നില്‍ സോളാര്‍ പാനല്‍ പിടിപ്പിച്ച ഫോണിനായി കമ്പനി 2018ല്‍ നല്‍കിയ അപേക്ഷ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫിസ് അംഗീകരിച്ചിരിക്കുകയാണ്. ഇനി കമ്പനി ഇത്തരമൊരു ഫോണ്‍ നിര്‍മിച്ചേക്കാം.

ഫോണിന്റെ പിന്‍ഭാഗത്ത് വിശാലമായി തന്നെ ഈ പാനലുണ്ടാകും. മുകളില്‍ ലംബമായുള്ള ക്യാമറ സെറ്റ്-അപ് പിടിപ്പിക്കാനായി സ്ഥലം ഇട്ടിട്ടുണ്ട്.ചെറിയ സോളാർ പാനലായതുകൊണ്ടുതന്നെ ഫോണിനധികം ഭാരം ഉണ്ടായിരിക്കുകയില്ല എന്നാണ് അനുമാനം.പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറിനായി സ്ഥലം ഒഴിച്ചിട്ടിട്ടില്ലാത്തതിനാല്‍ ഇന്‍-ഡിസ്‌പ്ലേ സെന്‍സറായിരിക്കും മിക്കവാറും ഉപയോഗിക്കുക.സ്‌ക്രീനിന്റെ മുന്നില്‍ നോച്ച് ഇല്ല. പോപ്-അപ് സെല്‍ഫി ക്യാമറയും ഇല്ല. ക്യാമറ സ്‌ക്രീനിനുള്ളിലായിരിക്കും ഘടിപ്പിക്കുക.

സാംസങ്ങും എല്‍ജിയും സോളാര്‍ റീച്ചാര്‍ജബിൾ ബാറ്ററികളുള്ള ഫോണുകള്‍ ഇറക്കിയിട്ടുണ്ട്.എന്നാൽ അവയെല്ലാം ഒരു മണിക്കൂര്‍ വെയിലത്തു വച്ചാല്‍ 5 മുതല്‍ 10 മിനിറ്റു വരെ അധിക ടോക് ടൈം കിട്ടുമെന്നാണ് സാംസങ് അവകാശപ്പെട്ടിരുന്നത്. എല്‍ജി തങ്ങളുടെ പോപ് (LG Pop GD510) സ്മാര്‍ട് ഫോണിനൊപ്പം സോളാര്‍ ബാറ്ററി കവര്‍ ഇറക്കുകയാണ് ചെയ്തത്.

ഷഓമി കുറച്ചുകൂടെ ആധുനികമായ ടെക്‌നോളജിയായിരിക്കും ഉപയോഗിക്കുക എന്ന് അനുമാനിക്കാം. ഫോണ്‍ നേരിട്ടു വെയിലത്തു വയ്‌ക്കേണ്ടി വരാത്ത ഏതെങ്കിലും ആധുനിക രീതിയാവും ഷഓമി കൈക്കൊള്ളുക.എന്നാല്‍ പോലും വളരെ കുറച്ചു ചാര്‍ജ് മാത്രമായിരിക്കാം ഫോണില്‍ പ്രവേശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.