സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

1

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടുകര സ്വദേശി മൊയ്തീന്‍ (75) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കടുത്ത

ശ്വാസതടസ്സത്തെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായിരുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ പ്ലാസ്മ തെറപ്പി ചികില്‍സയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സര്‍ക്കാരിന്റെ ഇന്നലത്തെ കണക്കനുസരിച്ച് ആകെ 87 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ളത്. 27956 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11543 പേരാണ്.