അര്‍ണാബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

0

മുംബൈ: ആത്മഹത്യാപ്രേരണ കുറ്റത്തിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആര്‍ക്കിടെക്ടും ഇന്റീരിയര്‍ ഡിസൈനറുമായിരുന്ന അന്‍വയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അര്‍ണാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അലിബാഗ് ജില്ലാ കോടതിയാണ് നവംബർ18 വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ബുധനാഴ്ച രാവിലെയാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അര്‍ണാബിനെകൂടാതെ ഫിറോസ് ഷെയ്ക്ക്, നിതേഷ് സര്‍ദ എന്നിവെരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2018ലാണ് അന്‍വയ് ആത്മഹത്യ ചെയ്തത്. ഈ കേസിന്റെ അന്വേഷണം മഹാരാഷ്ട്ര പോലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ് മുംബൈ പോലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.