ഇത് മാന്യന്മാരുടെ കളിയല്ല; ക്രിക്കറ്റ് കളത്തില്‍ വീണ്ടും സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടി

0

ഓസ്‌ട്രേലിയയുമായി നടന്ന ആദ്യ ടെസ്റ്റിനിടെ  ഓസ്‌ട്രേലിയന്‍ ഉപനായകന്‍ വാര്‍ഡേവിഡ്ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കും തമ്മില്‍ വക്കേറ്റവും കയ്യേറ്റവും.ചായയ്ക്ക് പിരിഞ്ഞ ശേഷം ഡ്രസിങ് റൂമിലേയ്ക്ക് വരുന്നതിനിടെ ഡി കോക്കിനോട് വാക്കേറ്റത്തിലേര്‍പ്പെട്ട വാര്‍ണറെ ഒടുവില്‍ സഹതാരങ്ങള്‍ പിടിച്ചു മാറ്റുകയായിരുന്നു.

ഉന്തും തള്ളും കയ്യാങ്കളിയിലേയ്ക്ക് നീങ്ങുമെന്നായപ്പോള്‍ ഉസ്മാന്‍ ഖ്വാജ ആദ്യ വാര്‍ണറെ പിടിച്ചു മാറ്റി. പക്ഷേ കലിയടങ്ങാതെ വീണ്ടും കോക്കിനെ ആക്രമിക്കാന്‍ തുനിയുകയായിരുന്നു. വാര്‍ണറിനെ സഹതാരങ്ങള്‍ പിടിച്ചു മാറ്റിയപ്പോള്‍ നഥാന്‍ ലിയോണും കോക്കും തമ്മില്‍ വാക്കേറ്റമുണ്ടായി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.