‘ബാഹുബലി’യുടെ ആദ്യ പരാജയം ജര്‍മനിയില്‍; ഒരാഴ്ചത്തെ കളക്ഷന്‍ മൂന്ന് ലക്ഷം രൂപ

0

ഇന്ത്യന്‍ സിനിമയില്‍ തരംഗമായി മാറിയ ബാഹുബലിക്ക് ജര്‍മനിയില്‍ നേരിടേണ്ടി വന്നത് വന്‍പരാജയം. 'ich bin baahubali' എന്ന പേരിലാണ് ജര്‍മ്മന്‍ ഭാഷയില്‍ മൊഴിമാറ്റം നടത്തി ചിത്രം റിലീസ് ചെയ്തത്. ഏപ്രില്‍ 28നാണ് ജര്‍മനിയിലെ 30 ലേറെ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ വെറും 3.17 ലക്ഷം രൂപ. മാത്രമാണ് ചിത്രത്തിന് നേടിയെടുക്കാനായത്.

വലിയ തുകയ്ക്ക് 'സ്‌പ്ലെന്‍ഡിഡ് ഫിലിം' എന്ന കമ്പനിയാണ് മൊഴിമാറ്റത്തിനുള്ള അവകാശം വാങ്ങിയത്. ജര്‍മ്മനിയിലെ പ്രധാന വിതരണക്കമ്പനികളിലൊന്നായ 'ഫിലിം സെലക്ടാ'ണ് ചിത്രം വിതരണം ചെയ്തത്. ഇന്ത്യയിലും യുഎസ് ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തതിന് ശേഷമായിരുന്നു ബാഹുബലി ഏറെ പ്രതീക്ഷകളോടെ ജര്‍മ്മനിയില്‍ റിലീസ് ചെയ്തത് . സഞ്ജയ് ലീല ബന്‍സാലിയുടെ 'ബജിറാവു മസ്താനി'യും അടുത്തിടെ  ജര്‍മ്മന്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്തായാലും ബോക്സ്‌ ഓഫീസുകള്‍ തൂത്തുവാരിയ ബഹുബലിയുടെ ആദ്യ പരാജയത്തില്‍ ഞെട്ടിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ .